എന്റെപള്ളീ വീണുടയും മുമ്പ്... മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ വിജയത്തിന് വേണ്ടത് ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍; മഞ്ചേശ്വരത്ത് ഉത്തമ കമ്യൂണിസ്റ്റുകള്‍ യുഡിഎഫിന് വോട്ടുചെയ്യും എന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ അപകടം ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറഞ്ഞിട്ടും ഉറച്ചു നിന്നു; പ്രസിഡന്റിന്റെ അവസാന ആഹ്വാനമെന്ന് അണികള്‍

അല്ലെങ്കില്‍ വല്ലാ കാര്യമുണ്ടായിരുന്നോ ഈ അവസാന നിമിഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിവാദമുണ്ടാക്കാന്‍. അല്ലെങ്കില്‍ തന്നെ കോണ്‍ഗ്രസ് സിപിഎം ബന്ധമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. അത് ശരിവയ്ക്കും പോലെയാണ് കൃപേഷിന്റെ നാട്ടില്‍ മുല്ലപ്പള്ളിയുടെ അവസാന ദിവസത്തെ പ്രസ്താവന.
ഭരണം കിട്ടിയില്ലെങ്കില്‍ മുല്ലപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും എടുത്ത് കളയും. അങ്ങനെയെങ്കില്‍ ഇത് മുല്ലപ്പള്ളിയുടെ അവസാന പ്രസ്താവനയാകും. മുല്ലപ്പള്ളിയുടെ എസ്ഡിപി പ്രയോഗമാണ് തദ്ദേശം കുളമായത്. അതിന് പിന്നാലെയാണ് ഈ പ്രയോഗവും. എല്ലാം കൂടി ഫലത്തിന് ശേഷം ഒരുമിച്ച് മുല്ലപ്പള്ളിക്ക് കോണ്‍ഗ്രസുകാര്‍ നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
മഞ്ചേശ്വരത്ത് സിപിഎം ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെതിരെ പരിഹാസരൂപേണ നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ സിപിഎമ്മുകാര്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു യുഡിഎഫിന് വോട്ടു ചെയ്യണമെന്നാണ് താന്‍ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫിന് ഒറ്റയ്ക്കു ജയിക്കാന്‍ സാധിക്കും. പക്ഷേ ബിജെപിയും സിപിഎമ്മും പരാജയപ്പെടണം എന്നാഗ്രഹിക്കുന്ന ഉത്തമ കമ്യൂണിസ്റ്റുകളുണ്ട്. അവര്‍ യുഡിഎഫിന് വോട്ടുചെയ്യും. ഇ.പി.ജയരാജനും പി.ജയരാജനും കോടിയേരി ബാലകൃഷ്ണനും അതാണ് ആഗ്രഹിക്കുന്നതെന്ന് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റയ്ക്കു തോല്‍പിക്കാന്‍ യുഡിഎഫിനു കഴിയുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ ആരുടെയും പിന്തുണ വേണ്ട. ബിജെപിയുമായി വിട്ടുവീഴ്ചയ്ക്ക് ഇല്ല. യുഡിഎഫ് മികച്ച വിജയം നേടും.
കോവിഡ് വ്യവസ്ഥകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പാലിക്കും. പക്ഷേ, കോവിഡ് കാണിച്ച് പേടിപ്പിക്കേണ്ട. പോളിങ് ബൂത്തുകളില്‍ ഇരട്ടവോട്ട് ചെയ്യുന്നുണ്ടോ എന്ന് യുഡിഎഫ് നിരീക്ഷിക്കുമെന്നും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫിന്റെ സഹായം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തേടിയതോടെ യുഡിഎഫും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായതായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
മറ്റേതൊക്കെ മണ്ഡലങ്ങളിലാണു ധാരണയുള്ളതെന്നും മുല്ലപ്പള്ളി വ്യക്തമാക്കണം. ബിജെപിക്കു നല്ല വിജയസാധ്യതയുള്ള 20 നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലാണ്. ബിജെപിയെ തോല്‍പിക്കലാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. എന്നാല്‍ ജനം ഈ ധാരണയെ തകര്‍ക്കുമെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി മുല്ലപ്പള്ളിയെ തിരുത്തി ഉടന്‍ രംഗത്തുവന്നത്. ജനഹിതത്തിന് എതിരായ കോണ്‍ഗ്രസ്‌സിപിഎം അവിശുദ്ധ സഖ്യത്തെ കേരളജനത തള്ളിക്കളയുമെന്നും മുരളീധരന്‍ പറഞ്ഞു.
മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണ്. നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha