സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു.... 50 വോട്ടുകള്‍ വരെയാണ് മോക്ക് പോളിംഗില്‍ ചെയ്യുന്നത്, വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കും, രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും, വൈകുന്നേരം ഏഴുവരെ തുടരും, എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും...

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു.... 50 വോട്ടുകള്‍ വരെയാണ് മോക്ക് പോളിംഗില്‍ ചെയ്യുന്നത്, വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കും, രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും, വൈകുന്നേരം ഏഴുവരെ തുടരും, എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമാണ്.
മോക്ക് പോളിംഗിന് ശേഷം കണ്‍ട്രോള്‍ യൂണിറ്റ് ക്ലിയര്‍ ചെയ്യും. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങള്‍, വോട്ടര്‍പട്ടിക, കോവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവയുമായി ബൂത്തുകളില്‍ നേരത്തെ തന്നെ എത്തിച്ചേര്‍ന്നു.
രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലന്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. മോക് പോളിങ്ങില്‍ ഇതുവരെ നാലിടത്താണ് വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ.യുപി സ്‌കൂളിലെ 33-ാം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസ്സം മൂലം മോക് പോളിങ് വൈകുകയാണ്. 6.45ന് മോക് പോളിങ് നടപടികള്‍ അവസാനിക്കും. ഏഴുമണിക്ക് പോളിങ് ആരംഭിക്കും.
നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്.
കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും.
ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കും. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
വോട്ടു ചെയ്യാനെത്തുന്നവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പാസ്‌പോര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ആധാര്‍ കാര്‍ഡ് സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാസ്ഥാപനങ്ങള്‍/പൊതുമേഖലാ കമ്പനികള്‍ നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ബാങ്ക്/പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല) പാന്‍ കാര്‍ഡ് കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ് തൊഴില്‍പദ്ധതി ജോബ് കാര്‍ഡ് കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ് എം.പി./എം.എല്‍.എ./എം.എല്‍.സി. എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്ന് കൈയ്യില്‍ കരുതേണ്ടതാണ്.
https://www.facebook.com/Malayalivartha