വീട്ടുജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കണ്ടത് മകള്‍ ചലനമറ്റ് കിടക്കുന്നത്, കാര്യം തിരക്കിയപ്പോള്‍ അലകസ് കനകയെ മര്‍ദ്ദിച്ചു, വിവരം അറിഞ്ഞ് നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു, ഒടുവില്‍ സംഭവിച്ചത്.....

വീട്ടുജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കണ്ടത് മകള്‍ ചലനമറ്റ് കിടക്കുന്നത്, കാര്യം തിരക്കിയപ്പോള്‍ അലകസ് കനകയെ മര്‍ദ്ദിച്ചു, വിവരം അറിഞ്ഞ് നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് അഞ്ചുവയസുകാരിയായ തമിഴ് ബാലിക മരിച്ചു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സംശയമുണ്ട്. കുമ്പഴ കളീക്കല്‍പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് രാജപാളയം സ്വദേശിനിയായ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിയുകയായിരുന്നു കുട്ടി.
രണ്ടാനച്ഛനായ അലക്‌സിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ മാനസിക വിഭ്രാന്തി കാട്ടുന്നതിനാല്‍ വിശദമായ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സമീപത്തെ വീട്ടിലെ അടുക്കളജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കനക, കുട്ടി ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. വിവരം തിരക്കിയപ്പോള്‍ അലക്സ് കനകയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് കനക അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരാണ് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിലും ശരീരഭാഗങ്ങളിലും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞതിന്റെ മുറിവേറ്റ പാടുകളുണ്ട്.
https://www.facebook.com/Malayalivartha