വോട്ടെടുപ്പ് പുരോഗമിക്കുന്നു... സംസ്ഥാനത്ത് ആദ്യ ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ ശക്തമായ പോളിംഗ്, കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാ ബൂത്തുകളിലും ഏര്‍പ്പെടുത്തി

140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ ശക്തമായ പോളിംഗാണ് സംസഥാനത്ത് നടക്കുന്നത്.
മിക്ക ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 957 സ്ഥാനാര്‍ത്ഥികള്‍ ആണ് ഇത്തവണ സംസഥാനത്ത് ജനവിധി തേടുന്നത്. കേരളത്തില്‍ 7.2 ആണ് ഇപ്പോഴത്തെ പോളിംഗ് ശതമാനം. ചില മണ്ഡലങ്ങളിള്‍ യന്ത്രതകരാര്‍ മൂലം തെരഞ്ഞെടുപ്പ് വൈകി.
പോളിംഗ് ബൂത്തുകളിലെത്തുക രണ്ടുകോടി 74 ലക്ഷം സമ്മതിദായകരാണ്. സംസഥാനത്ത് സുരക്ഷക്കായി 59,000 പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇവരെ കൂടാതെ കേന്ദ്രസേനയും കേരളത്തിലുണ്ട്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്ബര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസാന ഒരു മണിക്കൂറില്‍ അവസരം ഒരുക്കിയിട്ടുണ്ട്.
കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാ ബൂത്തുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയവ അടങ്ങിയ ബ്രേക്ക് ദ ചെയിന്‍ കിറ്റും എല്ലാ ബൂത്തുകളിലും നല്‍കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍
https://www.facebook.com/Malayalivartha