പതിമൂന്നുകാരന്റെ മൃതദേഹം പുഴയില്‍...മൊബൈല്‍ ഗെയിം ചലഞ്ച് ഏറ്റെടുത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് സംശയം

പതിമൂന്നുകാരന്റെ മൃതദേഹം പുഴയില്‍...മൊബൈല്‍ ഗെയിം ചലഞ്ച് ഏറ്റെടുത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് സംശയം.
മാതിരപ്പിള്ളി പള്ളിപ്പടി വെള്ളയ്ക്കാമറ്റം അബ്ദുല്‍ ഷുക്കൂറിന്റെ മകന്‍ ഹിലാലിന്റെ മൃതദേഹമാണ് വീടിനു സമീപത്തെ പുഴയില്‍ നിന്നും കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 10നും 11നുമിടെ വീട്ടില്‍നിന്ന് കുട്ടിയെ കാണാതാകുകയായിരുന്നു. മുന്‍വാതിലില്‍ 'ബാക്ക് ഡോര്‍ ഓപണ്‍' എന്ന് എഴുതിവെച്ചിരുന്നു. കുട്ടിയെ കാണാതായതു മുതല്‍ ബന്ധുക്കളും നാട്ടുകാരും വിവിധയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച ഉച്ചക്കുശേഷം പുഴയില്‍ ചെരിപ്പുകളില്‍ ഒന്ന് കണ്ടതിനെ തുടര്‍ന്ന് മാതിരപ്പിള്ളി പള്ളിക്ക് സമീപത്തെ പാലത്തിന് സമീപത്തുനിന്ന് അഗ്‌നിരക്ഷാസേന രണ്ടര മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha