ഇത് പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പല്ലെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരെ എ.എം. ആരിഫ്; പശുവളര്‍ത്തല്‍കാരുടെ നെഞ്ചില്‍തട്ടിയ പ്രയോഗം അയ്യായിരം വോട്ടുകളെ മറിച്ചാല്‍ എല്‍ഡിഎഫ് കായംകുളത്ത് വെള്ളംകുടിക്കുമെന്ന് വ്യക്തം

കായംകുളം ആരിഫ് കുളമാക്കിയ മട്ടാണ്. എന്തായാലും കുളം ഇന്നലെ മുതല്‍ കലങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പല്ലെന്ന് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരെ എ.എം. ആരിഫ് എംപി നടത്തിയ പരമര്‍ശം സിറ്റിംഗ് എംഎല്‍എ യു പ്രതിഭയ്ക്ക് പാരയായി മാറുമോ എന്ന ആശങ്കയിലാണ് എല്‍ഡിഎഫ് ക്യാമ്പ്.
പശുവളര്‍ത്തല്‍കാരുടെ നെഞ്ചില്‍തട്ടിയ പ്രയോഗം അയ്യായിരം വോട്ടുകളെ മറിച്ചാല്‍ എല്‍ഡിഎഫ് കായംകുളത്ത് വെള്ളംകുടിക്കുമെന്ന് വ്യക്തമാണ്. 2016ല്‍ കോണ്‍ഗ്രസിലെ എം ലിജുവിനെതിരെ പതിനോരായിരം വോട്ടുകളുടെ മുന്‍തൂക്കമാണ് പ്രതിഭാ ഹരി നേടിയിരുന്നത്. ഇത്തവണ പശുവളര്‍ത്തല്‍ ജീവിതമാര്‍ഗമാക്കിയ അരിതയുടെ യുവസാന്നിധ്യവും രാഹുല്‍ ഗാന്ധിയുടെ പ്രചാരണവും കായംകുളത്തെ സാധ്യതയും സാഹചര്യവും മാറ്റിമറിക്കാന്‍ ഇടയുണ്ടെന്ന സൂചനയുടെ നടുവിലാണ് ആരിഫ് ഇന്നലെ അരിതയ്ക്കെതിരെ നീക്കം നടത്തിയത്.
അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സുധാകരന്റെ പൂതന പ്രയോഗം ഷാനിമോള്‍ ഉസ്മാനു നേട്ടമായതുപോലെയും സിപിഎം നേതാവ് വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരെ നടക്കിയ അധിക്ഷേപപ്രയോഗവും പോലെ ആരിഫ് അനവസരത്തില്‍ നടത്തിയ പ്രയോഗം വല്ലാത്തൊരു ചതിവായിപ്പോയി.
ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ അതു പറയണം എന്നായിരുന്നു ആരിഫ് എംപിയുടെ വാക്കുകള്‍. അരിതയുടെ കുടുംബം പാല്‍ വിറ്റ് ഉപജീവനം നടത്തുന്നത് യുഡിഎഫ് പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് എംപി ഇത്തരത്തില്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം കായംകുളത്ത് എല്‍ഡിഎഫ് നടത്തിയ വനിതാ സംഗമത്തിലെ എംപിയുടെ പ്രസംഗത്തിന്റെയും അതു കേട്ട് കയ്യടിക്കുന്ന സദസ്സിന്റെയും വിഡിയോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷീരകര്‍ഷകന്റെ വീട്ടിലെ കുട്ടിക്കു പാല്‍ സൊസൈറ്റിയിലേക്കു മത്സരിക്കാനേ യോഗ്യതയുള്ളൂ, നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ മത്സരിക്കാന്‍ യോഗ്യതയില്ലെന്നാണ് തൊഴിലാളിവര്‍ഗ പാര്‍ട്ടി പറയുന്നതെന്ന കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരിക്കുന്നു.
പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല അരൂര്‍ മണ്ഡലമെന്നായിരുന്ന അരൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മന്ത്രി ജി സുധാകരന്‍ ഷാനിമോള്‍ ഉസ്മാനെ ഉന്നമിട്ട് നടത്തിയത്.പിന്നീട് ഈ പ്രയോഗം യുഡിഎഫ് തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നാരോപിച്ച് സുധാകരന്‍ വരണാധികാരിയായ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
തോമസ് ഐസക്, ജി സുധാകരന്‍ ഉള്‍പ്പെടെ മുന്‍പ് സിപിഎം തൂത്തുവാരിയ ആലപ്പുഴ ജില്ലയില്‍ ഇത്തവണ യുഡിഎഫ് നാലു സീറ്റുകള്‍ പിടിക്കുമെന്ന സൂചനയുടെ മധ്യത്തിലാണ് ആരിഫ് വല്ലാത്തൊരു പ്രതികരണം നടത്തിയത്. ആരോപണത്തെ തിരുത്താനും തള്ളിപ്പഓറയാനോ സിപിഎമ്മിന് അവസരണം ലഭിച്ചതുമില്ല.
താന്‍ ആടിയെയും പശുവിനെയും വളര്‍ത്തിയാണ് ജീവിക്കുന്നതെന്നും അതില്‍ അഭിമാനമേയുള്ളുവെന്നും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ഥി അരിത പറഞ്ഞത് ഇടതുപക്ഷത്തിന് ആഘാതമായി.
കായംകുളത്തെ തീരമേഖലയില്‍ പശുവളര്‍ത്തല്‍ തൊഴിലാക്കിയ ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. ഇതില്‍തന്നെ സ്ത്രീകളുടെ പ്രധാന തൊഴിലുമാണ് കാലിവളര്‍ത്തല്‍. സിറ്റിംഗ് എംഎല്‍എ പ്രതിഭ പരാജയപ്പെട്ടാല്‍ പഴി ആരിഫിന്റെ തലയിലിരിക്കുമെന്നതാണ് കായംകുളത്തെ സ്ഥിതി.
https://www.facebook.com/Malayalivartha