സൂപ്പർസ്റ്റാറായാലും മര്യാദയ്ക്ക് വോട്ട് ചെയ്ത് പോക്കോണം... മമ്മൂട്ടിയുടെ പടമെടുത്തതിന് കലിപ്പാക്കി ബിജെപി...

നിയമസഭാ തിരഞ്ഞെടുപ്പിൽ മലയാളികളുടെ പ്രിയപ്പെട്ട താര മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നത് എതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എസ്. സജി യുടെ ഭാര്യയാണ് മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ പ്രതിഷേധം ഉയർത്തിയത്. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തിയത്.
ദൃശ്യങ്ങൾ പകർത്തുന്നത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ, ഈ സമയം ബൂത്തിൽ മറ്റു വോട്ടർമാർ ആരുമുണ്ടായിരുന്നില്ല. മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.
ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി. ബിജെപിയുടെ എതിർപ്പിനെ തുടർന്ന് മാധ്യമപ്രവർത്തകരെ പോലീസ് തള്ളി നീക്കാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്. ഇവര്‍ പ്രിസൈഡിങ് ഓഫീസറാണെന്ന് ആദ്യം പൊലീസ് കരുതിയിരുന്നത്. ഇതോടെ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചു മാറ്റുകയും വീഡിയോ എടുക്കേണ്ടെന്നും പറഞ്ഞു. പിന്നീട് ബിജെപി പ്രവര്‍ത്തകരെത്തി. ഇതോടെയാണ് തടയാനെത്തിയ സ്ത്രീ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസ് നിലപാട് മാറ്റി. ഇതോടെ ബിജെപിക്കാര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.
സജി വോട്ട് ചെയ്യാനെത്തിയപ്പോള്‍ വിഡീയോ പകര്‍ത്താന്‍ ബിജെപിക്കാർ ശ്രമിച്ചിരുന്നു. ബൂത്തിനുള്ളില്‍ മീഡിയാ പാസുണ്ടെങ്കില്‍ മാത്രമേ വീഡിയോ പകര്‍ത്താന്‍ കഴിയൂ. അതു കൊണ്ടാണ് സജിയുടെ വീഡിയോ എടുക്കുന്നതിനെ പൊലീസ് തടഞ്ഞത്. എന്നാല്‍ മമ്മൂട്ടി വന്നപ്പോള്‍ പാസുള്ള മാധ്യമ പ്രവര്‍ത്തകരാണ് വീഡിയോ എടുക്കാനെത്തിയത്. ഇതോടെയാണ് സാധാരണക്കാര്‍ക്ക് ഒരു നിയമം മമ്മൂട്ടി മറ്റൊരു നിയമം എന്ന വാദം ഉയർന്നത്. മമ്മൂട്ടിക്ക് കൊമ്പുണ്ടോ എന്ന ചോദ്യം സജിയുടെ ഭാര്യ ഉയര്‍ത്തിയത്. ഇതാണ് പ്രശ്നത്തിന് തുടക്കം.
ഇതൊന്നും ശ്രദ്ധിക്കാതെ ക്യൂവില്‍ നിന്ന് മമ്മൂട്ടി വോട്ട് ചെയ്തു. പുറത്തിറങ്ങിയ മമ്മൂട്ടി രാഷ്ട്രീയ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയില്ല. പ്രതിഷേധത്തിനിടെ മമ്മൂട്ടി വോട്ട് ചെയ്തു മടങ്ങി. മമ്മൂട്ടി വോട്ട് ചെയ്ത ശേഷവും തര്‍ക്കം തുടരുകയായിരുന്നു. വോട്ട് ചെയ്തെന്നും കോവിഡ് ആയതിനാൽ എല്ലാവരും സൂക്ഷിക്കണമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിൽ പൊന്നുരുന്നി സി എൽ പി സ്കൂളിൽ ബൂത്ത് നമ്പർ 63Aയിലായിരുന്നു ഇത്തവണ മമ്മൂട്ടിക്ക് വോട്ട്.
https://www.facebook.com/Malayalivartha