ശക്തമായ ചൂടിലും ആവേശത്തോടെ വോട്ടർമാർ; പോളിംഗില്‍ വന്‍ ശതമാനകുതിപ്പ്, ജനം കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക്

കോവിഡ് വ്യാപന ഭീതിയും, വേനല്‍ചൂടും വകവെയ്ക്കാതെ ജനം കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക് വോട്ട് ചെയ്യാൻ എത്തിക്കൊണ്ടിരിക്കുന്നു. പോളിംഗ് തുടങ്ങി പകുതി സമയം കഴിഞ്ഞപ്പോൾ അമ്പത് ശതമാനത്തിനും മുകളില്‍ പോളിംഗ് രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.
മിക്ക ബൂത്തുകളിലും ജനം വോട്ട് ചെയ്യാനായി ക്യൂനില്‍ക്കുന്ന കാഴ്ച്ചയാണുള്ളത്. ഇതോടെ മൂന്ന് മുന്നണികള്‍ക്കും വലിയ പ്രതീക്ഷയാണ് ഉള്ളത്.
വോട്ടിംഗ് ശതമാനം അമ്പത് ശതമാനം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നിരിക്കുന്നത് കോഴിക്കോടും കണ്ണൂരിലുമാണ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങര മണ്ഡലത്തിലാണ്.
ഇവിടെ 39.12 ശതമാനമാണ് പോളിംഗ്. കേരളത്തില്‍ നൂറ്റിനാല്‍പ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധി നിര്‍ണയിക്കുന്നത്.
ഇവര്‍ക്കായി 40,771 പോളിംഗ് സ്റ്റേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് ഇലക്ഷൻ നടക്കുന്നത്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ത്രികോണമത്സരത്തിന് സമാനമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത പോളിംഗാണ്.
https://www.facebook.com/Malayalivartha