‘രണ്ടിടത്ത് വോട്ടുണ്ടല്ലേ?..’ പോളിങ് സ്‌ലിപ്പു കാണിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിൽ വോട്ടർ ആദ്യമൊന്നു പകച്ചു... ഇരട്ട വോട്ട് വിവാദം കത്തിയതിനാൽ രണ്ട് മഷിയടയാളവുമായി വീട്ടിലേക്ക് മടങ്ങാം; പട്ടികയിൽ രണ്ടിടത്തു പേരുള്ളവർക്ക് സത്യവാങ് മൂലവും

സംസ്ഥാനത്ത് ഇരട്ട വോട്ട് ഉള്ളവർക്ക് രണ്ടു തവണ മഷി പുരട്ടും. ഇരട്ട വോട്ട് വിവാദംആയതിനാലാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പോളിങ് ബൂത്തുകളിൽ മുൻകരുതലോടെയാണു നിൽക്കുന്നത്.
ഇരട്ട വോട്ടുള്ളവർ വോട്ടു ചെയ്തു കഴിഞ്ഞാൽ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും മഷി ഉണങ്ങുന്നതു വരെ പുറത്തു പോകാതിരിക്കാനുമെല്ലാമായി നിരവധി ഉദ്യാഗസ്ഥർ പോളിംഗ് ബൂത്തിൽ നിർത്തിയിട്ടുണ്ട്.
കൊച്ചിയിലെ ഒരു വോട്ടർക്ക് ഇരട്ട വോട്ട് ഉള്ളതിനാൽ സത്യവാങ് മൂലം കാണിക്കേണ്ടിയും വന്നു. സംഭവത്തെ ഇങ്ങനെയാണ് പോളിങ് സ്‌ലിപ്പു കാണിച്ചതിനു പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യം രണ്ടിടത്ത് വോട്ട് ഉണ്ടല്ലോ... എന്നായിരുന്നു.
വോട്ടർ ആദ്യമൊന്നു പരിഭ്രമിച്ചു പോകുകയായിരുന്നു. ജോലിയോട് അനുബന്ധിച്ചു കൊച്ചിയിലെത്തിയ വയനാട്ടുകാരി വോട്ടറോടാണ് ചോദ്യം ഉന്നയിച്ചിരുന്നത്. വോട്ട് തൃക്കാക്കര മണ്ഡലത്തിലേയ്ക്കു മാറ്റിയിരുന്നു. ‘ഇല്ല’ എന്ന് ആദ്യ മറുപടി. അല്ല, ഉണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ തറപ്പിച്ചു പറയുകയും ചെയ്തു.
പഴയ സ്ഥലത്തെ വോട്ട് ഇവിടേയ്ക്കു മാറ്റിയതാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ സമ്മതിക്കാൻ തയ്യാറാകുന്നില്ലായിരുന്നു. ഇതോടെ സത്യവാങ്മൂലം കൊടുക്കണമെന്നായി. തുടർന്ന് സത്യവാങ്മൂലവും കൊടുത്തു.
എന്നാൽ അവിടെയും തീരുന്നില്ല സംശയം വോട്ട് ചെയ്ത് പുറത്തിറങ്ങുമ്പോൾ ഉദ്യോഗസ്ഥരിൽ ഒരാൾ അഞ്ചു മിനിറ്റ് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. വിരലിൽ ഇട്ട മഷി ഉണങ്ങാനാണത്രെ.
സത്യവാങ്മൂലത്തിൽ വിരലടയാളം പതിപ്പിച്ചപ്പോൾ വീണ്ടും മഷി പറ്റി. അങ്ങനെ പട്ടികയിൽ രണ്ടിടത്തു പേരുള്ളവർക്ക് രണ്ട് മഷി അടയാളവും നൽകി. ഇരട്ട വോട്ട് വിവാദമായതിനാൽ ബൂത്തിലെ ഓഫീസര്മാരെല്ലാം കടുത്ത നിയന്ത്രണത്തിലാണ് വോട്ടർമാരെ നിരീക്ഷിക്കുന്നത്.
അതേസമയം, കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ശതമാനം വൈകിട്ട് നാലിന് 63.62 ശതമാനമായി.
പുരുഷന്‍മാര്‍ 64.62 ശതമാനവും സ്ത്രീകള്‍ 62.94 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 30.10 ശതമാനവും വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് രാവിലെ ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.
https://www.facebook.com/Malayalivartha