കള്ളവോട്ട് ആരോപണം; പോളിംഗ് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കളമശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി

കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കളമശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രതിഷേധം. കളമശേരി 77-ാം നമ്ബര്‍ പോളിംഗ് ബൂത്തില്‍ ആളുമാറി വോട്ട് ചെയ്തെന്ന് ആരോപിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ജയരാജാണ് പോളിംഗ് ബൂത്തില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചത്.
പോളിംഗ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്കാന് തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. സംഭവമറിഞ്ഞ് എന്‍ഡിഎ പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തിലെത്തി. ഇതേതുടര്‍ന്ന് ഏറെ നേരമായി ഇവിടെ പോളിംഗ് തടസപ്പെട്ടിരിക്കുകയാണ്. ജയരാജിനെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha