സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം. അബ്ദുറഹ്മാൻ മൗലവി അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം. അബ്ദുറഹ്മാൻ മൗലവി (86) അന്തരിച്ചു.
ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം.
മൊഗ്രാൽ അബ്ദുറഹ്മാൻ മുസ്ലിയാർ, കുറ്റിപ്പുറം അബ്ദുൽഹസൻ, കെ. അബ്ദുല്ല മുസ്ലിയാർ, വെളിമുക്ക് കെ.ടി. മുഹമ്മദ് കുട്ടി മുസ്ലിയാർ, ചാലിയം പി. അബ്ദുറഹ്മാൻ മുസ്ലിയാർ, എം.എം ബഷീർ മുസ്ലിയാർ, ശൈഖ് ഹസൻ ഹസ്‌റത്ത്, അബൂബക്കർ ഹസ്രത്ത്, കെ.കെ. ഹസ്രത്ത്, മുസ്തഫ ആലിം എന്നിവരാണ് പ്രധാന ഗുരുനാഥൻമാർ.
"
https://www.facebook.com/Malayalivartha



























