കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായി യുവതി: ഗര്‍ഭം അലസിപ്പോയ ഭ്രൂണം യുവതി തെളിവായി സൂക്ഷിച്ചു... രാഹുലിനെ പൂട്ടാൻ വൻ സന്നാഹം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കാനഡയിൽ നിന്നുള്ള പരാതി ഗൗരവകരമായ ഘട്ടത്തിലേക്ക് കടക്കുന്നു. പീഡനവും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കൃത്യമായ തെളിവുകൾ ശേഖരിച്ചതായി അന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു. ഗർഭം അലസിപ്പോയ സാഹചര്യത്തിൽ, ആ ഭ്രൂണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ യുവതി സുരക്ഷിതമായി സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള തെളിവാധിഷ്ഠിത അന്വേഷണങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ, ഡിഎന്‍എ പരിശോധനയില്‍ നിന്ന് രാഹുലിന് ഇനി ഒഴിഞ്ഞുമാറാനാകില്ല. ഇതോടെ ആ ഗര്‍ഭത്തിന്റെ ഉത്തരവാദി ആരെന്ന് വ്യക്തമാകുന്ന തരത്തിലേക്ക് കേസ് മാറും.
പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയെന്നായിരുന്നു മൊഴി. എന്നാല്‍ ഗര്‍ഭം അലസിപ്പോയ ഭ്രൂണം യുവതി തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ രാഹുല്‍ ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ യുവതിയുടെ കൈവശമുള്ള ഈ തെളിവ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സത്യം പുറത്തുവരും. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. കോടതിയേയും പോലീസ് ഇത് അറിയിക്കും. കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായാണ് യുവതി പോലീസിനെ സമീപിക്കുന്നത്.
ബലാത്സംഗത്തിന് പുറമെ രാഹുല്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. പാലക്കാട് ഫ്‌ലാറ്റ് വാങ്ങാന്‍ പണം ആവശ്യപ്പെട്ടതും യുവതിയില്‍ നിന്ന് പലപ്പോഴായി ലക്ഷങ്ങള്‍ കൈക്കലാക്കിയതും വെറും ആരോപണമല്ലെന്ന് ബാങ്ക് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
രാഹുലിന്റെ അക്കൗണ്ടിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്തരുടെ അക്കൗണ്ടിലേക്കും യുവതി പണം കൈമാറിയതിന്റെ കൃത്യമായ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരാതിക്കാരി പോലീസിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കൂടാതെ വിലകൂടിയ വാച്ചുകള്‍ വാങ്ങി നല്‍കിയതിന്റെ ബില്ലുകളും പോലീസ് ശേഖരിച്ചെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























