രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട AR ക്യാമ്പിൽ നിന്ന് വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. വൈദ്യപരിശോധക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഉടൻ ഹാജരാക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ ക്യാമ്പിൽ നിയോഗിച്ചിരുന്നെങ്കിലും, അതെല്ലാം പാഴാക്കുന്ന കാഴ്ചയായിരുന്നു ആശുപത്രി വളപ്പിൽ സംഭവിച്ചത്. കനത്ത സുരക്ഷയിൽ രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
രാഹുലിനെ പുറത്തിറക്കാൻ കഴിയാത്ത വിധത്തിൽ വാഹനം വളഞ്ഞാണ് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയത്. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു. ഇപ്പോൾ പോലീസിന് രാഹുലിനെ തിരിച്ചിറക്കാൻ കഴിയാത്ത സാഹചര്യമാണ്. പ്രധാന കവാദങ്ങളൊക്കെ ബ്ലോക്ക് ചെയ്യുകയായിരുന്നു. നീണ്ട ഒരുമണിക്കൂറിന് ശേഷം ഇവിടെ നിന്ന് രാഹുലിനെ ഇറക്കി
മജിസ്ട്രേറ്റിന് മുമ്പിൽ എത്തിച്ചു...
ചോദ്യം ചെയ്യലിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. രാഹുൽ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി. എന്നാൽ ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് രാഹുൽ നേരിട്ടത്.
https://www.facebook.com/Malayalivartha

























