കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി... ഗുരുതരപരുക്കേറ്റ് ആശുപത്രിയിൽ

പഠിക്കാൻ മിടുക്കി.. സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി... ഗുരുതരപരുക്കേറ്റ്ആശുപത്രിയിൽ...
കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആണ് താഴേക്ക് ചാടിയത്.
താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവമെന്ന് പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂൾ പ്രിൻസിപ്പൽ കെ ബിനോയ് പറഞ്ഞു.
സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വിദ്യാർത്ഥിനി കെട്ടിടത്തിൻറെ മുകളിൽ നിന്ന് താഴേക്ക് ചാടിയത്. കെട്ടിടത്തിൻറെ മൂന്നാം നിലയിൽ നിന്നാണ് ചാടിയത്. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടിയായിരുന്നുവെന്നും സ്കൂളിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. മാനസിക പ്രയാസം ഒന്നും ശ്രദ്ധയിൽപെട്ടില്ല. ക്രിസ്തുമസ് അവധി കഴിഞ്ഞ് കുട്ടികൾ തിരിച്ചെത്തിയതാണ്.
"
https://www.facebook.com/Malayalivartha
























