കെ എം ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിച്ച് സിപിഎം പ്രവര്‍ത്തകര്‍; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ സിപിഎം പ്രവര്‍ത്തകരുടെ അസഭ്യ വര്‍ഷം പോളിങ് ബൂത്തിലെത്തിയപ്പോൾ

യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിക്കെതിരെ അസഭ്യ വര്‍ഷവുമായി സിപിഎം പ്രവര്‍ത്തകര്‍.ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പരിഹസിച്ചത്. എന്നാല്‍ കെ എം ഷാജിയാണ് ആദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.
വൈകിട്ട് നാലരയ്ക്ക് മീന്‍കുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം നടന്നത്. താന്‍ എത്തിയപ്പോള്‍ മുതല്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഷാജി പറയുന്നത്.
https://www.facebook.com/Malayalivartha