മുഖ്യമന്ത്രി എത്ര ശരണം വിളിച്ചാലും അയ്യപ്പന്‍ ക്ഷമിക്കില്ല; 'ക്യാപ്റ്റന്‍' ഒരിക്കലും 'ലീഡര്‍' എന്ന പേരിന് ബദല്‍ ആകില്ലെന്ന് കെ. മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍. മുഖ്യമന്ത്രി എത്ര ശരണം വിളിച്ചാലും അയ്യപ്പന്‍ ക്ഷമിക്കില്ലെന്നും വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാറാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ജവഹര്‍നഗര്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ശരണം വിളിച്ചില്ല. അതിെന്റ ദോഷം ഈ സര്‍ക്കാര്‍ ഇനി അനുഭവിച്ചേ മതിയാകൂ. സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകില്ല. 80 സീറ്റുകള്‍നേടി യു.ഡി.എഫ് അധികാരത്തില്‍ വരും. നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. അവിടെ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കും. സംസ്ഥാനത്ത് ബി.ജെ.പി ഇത്തവണ വട്ടപ്പൂജ്യമാകും. 'ക്യാപ്റ്റന്‍' ഒരിക്കലും 'ലീഡര്‍' എന്ന പേരിന് ബദല്‍ ആകില്ല.
ക്യാപ്റ്റനെ പി. ജയരാജന്‍പോലും അംഗീകരിക്കുന്നിെല്ലന്നും അദ്ദേഹം പ്രതികരിച്ചു. ക്യാപ്റ്റനെന്ന് വിളിക്കുന്നത് കരുണാകരനെ ലീഡര്‍ എന്ന് വിളിക്കുന്നത് പോലെയാണെന്ന് കോടിയേരി ബാലകൃഷ്ണന് നേരത്തേ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha