മരിച്ചവരുടെ ലിസ്റ്റിലുള്ള ആള്‍ വോട്ട് ചെയ്യാനെത്തി... വോട്ടിംഗ് കേന്ദ്രത്തില്‍ പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

മരിച്ചവരുടെ ലിസ്റ്റിലുള്ള ആള്‍ വോട്ടിംഗ് കേന്ദ്രത്തില്‍ വോട്ട് ചെയ്യാനെത്തി. ചേലക്കര ഗവ. എസ് എം ടി സ്‌കൂളിലെ വോട്ടിംഗ് കേന്ദ്രത്തിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഒടുവില്‍ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വോട്ട് ചെയ്യാനാകാതിരുന്ന വൃദ്ധന്‍ പിന്നീട് ചലഞ്ച് വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു . വെങ്ങാനല്ലൂര്‍ സ്വദേശി അബ്ദുള്‍ ബുഹാരിയാണ് മരിച്ചെന്ന് കാണിച്ച് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടു കൂടിയാണ് ബുഹാരിക്ക് വോട്ട് ചെയ്യാന്‍ കഴിയാതെ വന്നത്. തുടര്‍ന്ന് പൊതുപ്രവര്‍ത്തകര്‍ ഇടപ്പെട്ട് ചലഞ്ച് വോട്ട് ചെയ്ത ശേഷം വയോധികന്‍ മടങ്ങി പോകുകയായിരുന്നു. അതേസമയം, ഇദ്ദേഹത്തിന്റെ പേര് മരിച്ചവരുടെ ലിസ്റ്റിലാണ് ഉള്ളതെന്നും, ഇയാള്‍ മറ്റൊരിടത്തും വോട്ട് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ചലഞ്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha