വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല; കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് ബിജെപിയുടെ പ്രതിഷേധം

വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് മഞ്ചേശ്വരത്ത് ബിജെപിയുടെ പ്രതിഷേധം. കന്യാലയിലെ 130-ാം ബൂത്തില്‍ ആറിന് ശേഷം എത്തിയവര്‍ക്ക് അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്തിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
വോട്ടര്‍മാരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാതെ മടങ്ങില്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്. അല്ലങ്കില്‍ തന്നെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും സുരേന്ദ്രന് പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ ഏകപക്ഷീയമായി വോട്ടിങ് അവസാനിപ്പിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha