ശരണംവിളിച്ച വോട്ടെടുപ്പ്... ശബരിമല പ്രക്ഷോഭം നടന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മുറിവുണങ്ങാതെ സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചതോടെ തെരഞ്ഞെടുപ്പ് ദിവസം ശബരിമല മാത്രമായി; സുകുമാരന്‍ നായര്‍ക്ക് ചുട്ട മറുപടിയുമായി പിണറായും പിണറായിക്ക് മറുപടിയുമായി ആന്റണി, ചെന്നിത്തല, കെ സുരേന്ദ്രന്‍ എന്നിവരും എത്തിയതോടെ രംഗം കൊഴുത്തു

തെരഞ്ഞടുപ്പ് വേളയില്‍ പലതരം വിവാദങ്ങള്‍ നിറഞ്ഞു നിന്നെങ്കിലും തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം മാത്രം നിറഞ്ഞ് നിന്നത് തികച്ചും യാഥൃശ്ചികം.
ശബരിമല കയറിയും ആഴക്കടലില്‍ മുങ്ങിയും തിരഞ്ഞെടുപ്പിന് കാറും കോളും പകര്‍ന്ന കേരളരാഷ്ട്രീയം വോട്ടെടുപ്പ് ദിവസം കത്തിക്കയറിയത് ശബരിമലയില്‍. രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രതികരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കയറിപ്പിടിച്ചതോടെ മുന്‍നിര നേതാക്കളുടെ പ്രതികരണങ്ങളുടെ പ്രവാഹമായി.
വോട്ടെടുപ്പിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമെന്ന നിലയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എ.കെ. ബാലന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതോടെ വിവാദം മുറുകി.
ശബരിമല പ്രക്ഷോഭത്തിന് മുമ്പേ ഇടതുസര്‍ക്കാരിനോട് ഇടഞ്ഞ് തുടങ്ങിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി, സമദൂരവും ശരിദൂരവും ഉപേക്ഷിച്ച് നിലപാട് തുറന്നടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം ഭരണമാറ്റമുണ്ടാകണമെന്നും മതേതരത്വവും സാമൂഹ്യനീതിയും വിശ്വാസവും കാത്തുസൂക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.
തുടര്‍ഭരണം തിരഞ്ഞെടുപ്പ് വിഷയമാക്കിയ മുഖ്യമന്ത്രി ധര്‍മ്മടത്ത് ഉടന്‍ പ്രതികരിച്ചു. അയ്യപ്പസ്വാമി അടക്കമുള്ള ദേവഗണങ്ങളെല്ലാം ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഇടതു സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ശബരിമലപ്രശ്‌നത്തില്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുന്നതില്‍പോലും നിഷേധാത്മക നിലപാടെടുത്ത മുഖ്യമന്ത്രി പറയുന്നത് ആര് വിശ്വസിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു.
സുകുമാരന്‍ നായരുടെ പ്രസ്താവന അനവസരത്തിലാണെന്നും ഇങ്ങനെയൊരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ അതു നേരത്തേ വ്യക്തമാക്കേണ്ടതായിരുന്നുവെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.
ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ഇത്തവണ എല്ലാ വോട്ടും ഇടതുപക്ഷത്തിനു കിട്ടുമായിരുന്നു എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.സുകുമാരന്‍ നായര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണിതെന്നും ഒരു സമുദായനേതാവും നടത്താത്ത പ്രസ്താവനയാണ് നടത്തിയതെന്നും കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു.
പ്രമുഖ നേതാക്കള്‍ വിഷയം ഏറ്റെടുത്തതോടെ വിവാദം മുറുകി. അയ്യപ്പഭക്തരുടെ വികാരങ്ങളെ മുറിവേല്പിച്ച സര്‍ക്കാരിന് ദൈവകോപവും അയ്യപ്പശാപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പ സ്വാമിയോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എ.കെ. ആന്റണി ആവശ്യപ്പെട്ടു.
എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ ക്ഷമിക്കില്ലെന്ന് നേമത്തെ സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന്‍ പറഞ്ഞു. വോട്ടിംഗ് ദിനത്തില്‍ മുഖ്യമന്ത്രിയുടേത് പി.ആര്‍ ഏജന്‍സികള്‍ പഠിപ്പിച്ച കൃത്രിമ വിനയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ഏറ്റവും വലിയ അസുരന്‍ മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പരിഹസിച്ചു.
ശബരിമല വിഷയത്തില്‍ ഒരു വിഭാഗത്തെ എതിരാളികള്‍ തെറ്റിദ്ധരിപ്പിച്ചത് ലോക് സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതൊരു സ്വാധീനഘടകമാകില്ലെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. പ്രക്ഷോഭത്തിന് മുന്‍നിരയിലായിരുന്ന ബി.ജെ.പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായില്ല.
അരശതമാനത്തിന്റെ വോട്ട് വര്‍ദ്ധനയേ ഉണ്ടായുള്ളൂ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശബരിമലയോട് ചേര്‍ന്ന കോന്നിയിലും സി.പി.എം വിജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചത് ദേശീയ രാഷ്ട്രീയം മാത്രമാണെന്ന് ഇപ്പോള്‍ സി.പി.എം വിലയിരുത്തുന്നു.
"
https://www.facebook.com/Malayalivartha