സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനം പോളിംഗ്.... തപാല്‍ വോട്ട് ഉള്‍പ്പെടുത്തുമ്പോള്‍ 77ശതമാനം കടന്നേക്കും..... ഫലം മെയ് രണ്ടിന്.....

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനം പോളിംഗ്.... തപാല്‍ വോട്ട് ഉള്‍പ്പെടുത്തുമ്പോള്‍ 77ശതമാനം കടന്നേക്കും..... ഫലം മെയ് രണ്ടിന്..... മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 74.53 ശതമാനംപേര്‍ വോട്ടുചെയ്തു.
2016-ല്‍ 77.35 ശതമാനമായിരുന്നു പോളിങ്. അന്തിമകണക്ക് 2016-ലെ പോളിങ് ശതമാനത്തിന് അടുത്തെത്തുമെന്നാണ് കരുതുന്നത്. കൂടാനും സാധ്യതയുണ്ട്. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. ചൊവ്വാഴ്ച രാത്രി ലഭ്യമായ കണക്കനുസരിച്ച് 73.69 ശതമാനം പുരുഷന്മാരും 73.48 ശതമാനം സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 37.37 ശതമാനംപേരും വോട്ടുചെയ്തു. വോട്ടെടുപ്പില്‍ രാവിലെ മുതല്‍ ആവേശം പ്രകടമായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ 15,730 ബൂത്തുകള്‍ കൂടുതല്‍ അനുവദിച്ചതിനാല്‍ തിരക്കില്ലാതെ വോട്ടുചെയ്യാനായി. ഒമ്പത് മണ്ഡലങ്ങളിലൊഴികെ രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി. വൈകീട്ട് ഏഴുവരെയായിരുന്നു വോട്ടെടുപ്പ്.
സുരക്ഷാപ്രശ്‌നങ്ങളുള്ള ഒമ്പത് മണ്ഡലങ്ങളില്‍ ആറിന് അവസാനിച്ചെങ്കിലും ആ സമയം ബൂത്തിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യാന്‍ അനുവദിച്ചു. അവസാന മണിക്കൂറില്‍ കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും വോട്ടുചെയ്യാനെത്തി.
കാര്യമായ സംഘര്‍ഷങ്ങളോ കലഹങ്ങളോ ഇല്ലാതെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ചിലയിടങ്ങളില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. വോട്ടിങ് യന്ത്രങ്ങളുടെ പിഴവും ഇത്തവണ അപൂര്‍വമായിരുന്നു. കള്ളവോട്ടിനുള്ള ശ്രമങ്ങളെക്കുറിച്ച് ഒട്ടേറെ പരാതികളുയര്‍ന്നു. കള്ളവോട്ടുകള്‍ക്കെതിരേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗ്രതപാലിച്ചത് വോട്ടിങ് ശതമാനത്തില്‍ നേരിയ കുറവുണ്ടാക്കിയതായാണ് വിലയിരുത്തല്‍.
2019 ഏപ്രിലില്‍നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 77.68 ശതമാനവും 2020 ഡിസംബറില്‍നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ 76.66 ശതമാനവും പേര്‍ വോട്ടുചെയ്തിരുന്നു. 2016-ല്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പോളിങ്ങാണ് നടന്നത്.
അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകി. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്‌കൂളില്‍ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനില്‍ യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.
കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയാല്‍ വോട്ട് താമരയ്ക്ക് പോകുന്നതായും പരാതി ഉയര്‍ന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മൂന്നു പേര്‍ വോട്ട് കൈപ്പത്തിക്കു ചെയ്തതില്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചത്
നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പക4ത്തുന്നതിനെതിരെ ബിജെപി രംഗത്തെത്തി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്. എറണാകുളം പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്താനെത്തിയത്.
കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായത് പോളിംഗിനെ ബാധിച്ചു. പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.
https://www.facebook.com/Malayalivartha