കേരളത്തില്‍ ഭരണമാറ്റം വേണമെന്നാണ് ജനങ്ങളുടെ താല്‍പര്യമെന്ന നിലപാടുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍

കേരളത്തില്‍ ഭരണമാറ്റം വേണമെന്നാണ് ജനങ്ങളുടെ താല്‍പര്യമെന്ന നിലപാടുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ കത്തിക്കയറി.
വോട്ടെടുപ്പ് തുടങ്ങിയ മണിക്കൂറില്‍ നായര്‍ സമുദായ നിലപാട് വെടിപൊട്ടിച്ചതോടെ കാനം രാജേന്ദ്രന്‍ ഇളകി. തൊട്ടുപിന്നാലെ വെള്ളാപ്പള്ളി നടേശന്‍ സുമാരന്‍നായര്‍ക്കെതിരെ അടുത്ത വെടിയുമായി രംഗത്തിറങ്ങി.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരും സിപിഎം, സിപിഐ നേതാക്കളും തമ്മില്‍ മാസങ്ങളായി തുടരുന്ന പോരിനുപിന്നാലെയാണ് ഇന്നലെ പോളിംഗ് ബൂത്തില്‍ നിന്നിറങ്ങിയ സുകുമാരന്‍നായര്‍ ഈ സര്‍ക്കാര്‍ പുറത്തുപോകണമെന്ന മട്ടില്‍ പ്രതികരിച്ചത്.
കേരളത്തില്‍ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നതായി സുകുമാരന്‍നായര്‍ നിലപാട് അറിയിച്ചു. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നും കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ശബരിമല വിഷയത്തിലുള്ള പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരന്‍ നായര്‍ തുറന്നടിച്ചു.
ശബരിമലയെ വോട്ടാക്കി മാറ്റാന്‍ സുകുമാരന്‍നായര്‍ ശ്രമിക്കുന്നതായി ആരോപിച്ച് എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് എന്‍എസ്എസിന്റെ പ്രതികരണം.
മന്ത്രി എകെ ബാലനും കാനം രാജേന്ദ്രനും ഇക്കാര്യത്തില്‍ തിരിച്ചു പ്രതികരിച്ചപ്പോള്‍ വിരട്ടല്‍ വേണ്ടെന്നും വിശ്വാസം ജീവവായുവാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു. വിശ്വാസം എങ്ങനെ സംരക്ഷിക്കുമെന്നത് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തീരുമാനിക്കും. തനിക്കുനേരേ വിരട്ടലുകളൊന്നും വേണ്ടെന്നുമാണ് സുകുമാരന്‍നായരുടെ നിലപാട്.
സുകുമാരന്‍നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രതികരണം നടത്തിയില്ലെന്നുമായിരുന്നു ഇന്നലെ കാനത്തിന്റെ മറുപടി.
കേരളത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തും. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമല ആവര്‍ത്തിക്കുന്നത്. എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുമെന്നാണ് ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇതൊക്കെ സുകുമാരന്‍നായര്‍ ഇലക്ഷന്‍ ദിവസത്തില്‍ തട്ടാതെ ഇന്നലെ പറയേണ്ടിയിരുന്നുവെന്നാണ് എന്‍എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണമുണ്ടായത്. ബിജെപി-ബിഡിജെഎസ് സഖ്യത്തിന് ക്ഷീണമുണ്ടാക്കും വിധം സുകുമാരന്‍നായര്‍ നടത്തിയ പ്രതിക്ഷേധം ആര്‍ക്കാണ് നേട്ടമുണ്ടാക്കുന്നതെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യമുണ്ടായത്.
സര്‍ക്കാര്‍ മാറണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്നാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയത്. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ ഇക്കാര്യം പറയാമായിരുന്നു. അങ്ങനെയെങ്കില്‍ അതിന് വേണ്ട ഫലം ലഭിച്ചേനെ.
സര്‍ക്കാരിന് അനുകൂലമോ പ്രതികൂലമോ എന്നറിയാന്‍ പെട്ടി പൊട്ടിക്കേണ്ടി വരും. തുടര്‍ഭരണം വരുമോ ഇല്ലയോ എന്ന് പറയാനാവില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha