ബി ജെ.പിയുടെ പ്രതീക്ഷയും വിജയ സാധ്യതകളും....ആ മാറ്റം കേരളത്തില്‍; ബി ജെ പി ഒരു മൂന്നാം ബദലായി മാറും; എണ്ണത്തില്‍ കുറഞ്ഞാലും ഗുണത്തില്‍ മുമ്പില്‍ നില്‍ക്കുമെന്നാണ് ബി ജെ പി നേതൃത്വം; പ്രതീക്ഷയോടെ കെ. സുരേന്ദ്രനും, ശോഭാ സുരേന്ദ്രനും, കൃഷ്ണകുമാറും,വി.വി. രാജേഷും, ഇ. ശ്രീധരനും

കോണ്‍ഗ്രസും കമ്യൂണിസ്റ്റും ചേര്‍ന്ന് ഇക്കാലമത്രയും ഭരിച്ച കേരളത്തില്‍ ബി ജെ പി ഒരു മൂന്നാം ബദലായി മാറുമെന്ന വിശ്വാസത്തില്‍ എന്‍ ഡി.എ.
എണ്ണത്തില്‍ കുറഞ്ഞാലും ഗുണത്തില്‍ മുമ്പില്‍ നില്‍ക്കുമെന്നാണ് ബി ജെ പി നേതൃത്വം വിശ്വസിക്കുന്നത്. ഇത് 2026 ല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിശ്വാസം.
കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍,വി.വി. രാജേഷ്, ഇ. ശ്രീധരന്‍ തുടങ്ങിയ നേതാക്കള്‍ ഇക്കുറി ജയിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബി ജെ. പി.
ഇതില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയതോടെയാണ് സുരേന്ദ്രന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നത്.
76.81 ആണ് ഒടുവിലത്തെ കണക്കനുസരിച്ച് ഇവിടെ വോട്ടിംഗ് ശതമാനം. ഉയര്‍ന്ന വോട്ടിംഗ് ശതമാനം പ്രവചനങ്ങളും കണക്ക് കൂട്ടലുകളുമെല്ലാം തെറ്റിക്കുന്നതാണെന്നാണ് മൂന്ന് മുന്നണികളുടേയും വിലയിരുത്തല്‍.
ഇതിന് മുമ്പ് മഞ്ചേശ്വരത്ത് ഏറ്റവും ഉയര്‍ന്ന പോളിംഗ് ഉണ്ടായത് 2016 ലാണ്. 76.31 % വോട്ടിംഗ് ശതമാനമുണ്ടായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തോറ്റത് 89 വോട്ടുകള്‍ക്ക് മാത്രം. അത് കള്ള വോട്ടിന്റെ പിന്‍ബലത്തിലാണെന്ന് ബിജെപി നേതൃത്വം വിശ്വസിക്കുന്നു.
അതേ കെ സുരേന്ദ്രന്‍ വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ സമാന നിലയിലേക്ക് വോട്ടിംഗ് ശതമാനം ഉയര്‍ന്നത് ബി ജെ പിയുടെ പ്രതീക്ഷകള്‍ കൂട്ടുന്നു. . രാവിലെ മുതല്‍ മുസ്ലീം ലീഗ്, ബിജെപി കേന്ദ്രങ്ങളില്‍ കനത്ത പോളിംഗാണ്.
2016 ലെ സാഹചര്യമല്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുമ്പോഴും ആശങ്കയിലാണ് ലീഗ് കേന്ദ്രങ്ങള്‍. വിധി നിര്‍ണയിക്കുക സിപിഎം പിടിക്കുന്ന വോട്ടുകളാണെന്ന മട്ടില്‍ ബിജെപിയും യുഡിഎഫും നില്‍ക്കുമ്പോള്‍ വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല എല്‍ഡിഎഫ്. അതിനിടെ നേരത്തെ ക്യൂവിലുണ്ടായിരുന്ന 8 പേരെ 6 മണിക്ക് ശേഷം പ്രിസൈഡിഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി കന്യാലയിലെ ബൂത്തില്‍ കെ.സുരേന്ദ്രന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കോന്നിയിലാകട്ടെ സുരേന്ദ്രന്റെ പ്രതീക്ഷകള്‍ കുറവായിരുന്നു അതു കൊണ്ടുതന്നെ കോന്നിയില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതേയില്ല. തെരഞടുപ്പ് ദിനത്തിലും കോന്നിയിലെത്തിയില്ല. മഞ്ചേശ്വരത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിന് കേന്ദ്രനേത്യത്വത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിരുന്നു. കര്‍ണാടക ബി ജെ പിയുടെ സഹായവും അദ്ദേഹത്തിന് മഞ്ചേശ്വരത്ത് ലഭിച്ചിരുന്നു
ബിജെപിയിലെ നവാഗതനായ തിരുവനന്തപുരത്ത് മത്സരിച്ച കൃഷ്ണകുമാറിന് കോണ്‍ഗ്രസ് വോട്ടുകള്‍ വന്‍തോതില്‍ മറിഞ്ഞെന്നാണ് യു ഡി എഫ് വിശ്വസിക്കുന്നത്. ശിവകുമാറിനെതിരെ കോണ്‍ഗ്രസ് തന്നെ നീക്കം നടത്തിയതായി വ്യാപക പരാതിയുണ്ട്.
ശിവകുമാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് തെരഞ്ഞടുപ്പ് കളത്തില്‍ അദ്ദേഹത്തെ പിന്നോട്ടടിച്ചത്.അതേ സമയം കടകംപള്ളി ക്കെതിരായ വികാരങ്ങളാണ് ശോഭാ സുരേന്ദ്രന് ഗുണകരമായത്. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി ശബരി മലയില്‍ സ്വീകരിച്ച നിലപാട് വലിയ വിവാദമായി മാറിയിരുന്നു.തെരഞ്ഞടുപ്പ് ദിവസം ശബരി മല ചര്‍ച്ചയായതോടെ കടകം പള്ളിയുടെ നില കൂടുതല്‍ പരുങ്ങലിലായി.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന ബി ജെ പിയുടെ പ്രചരണവും ഏറ്റു. ഇതിനിടയിലും സിപിഎം - ബിജെ പി സഖ്യം ഉണ്ടെന്ന ആരോപണം ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.
ഇരുവരും ഭരിച്ച സ്ഥലത്ത് ഇനി ബി.ജെ.പിയെ കൂടി പരീക്ഷിക്കാമെന്ന ജനങ്ങളുടെ ചിന്തയും ബി ജെ പിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha