കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും അധികാരത്തില്‍ വരില്ലെന്ന് ഇ ശ്രീധരന്‍. ഇവിടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തരത്തില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത

കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും അധികാരത്തില്‍ വരില്ലെന്ന് ഇ ശ്രീധരന്‍. ഇവിടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തരത്തില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് ശ്രീധരന്‍ പറഞ്ഞു. നേരത്തെ ഞാന്‍ പറഞ്ഞിരുന്നത് ബിജെപിക്ക് 42 മുതല്‍ 70ര സീറ്റ് വരെ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇപ്പോള്‍ 35 മുതല്‍ 46 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. ഇനി തൂക്കുസഭ വരുമ്പോള്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയുണ്ടെന്നും ശ്രീധരന്‍ പറയുന്നു. എന്നാല്‍ ബിജെപി ഒരു കക്ഷിയെയും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ബിജെപി അഞ്ച് സീറ്റാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. നേമം സീറ്റ് നിലനിര്‍ത്തണമെന്നാണ് ബിജെപിയിലെ ആവശ്യം. മഞ്ചേശ്വരവും കോന്നിയും അടക്കമുള്ള സീറ്റ് പിടിക്കാമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം അട്ടിമറികള്‍ ഉണ്ടാവുമോ എന്ന ഭയം രണ്ട് മുന്നണികള്‍ക്കുമുണ്ട്.
പാലക്കാട് ജയിച്ചാലും തോറ്റാലും താന്‍ ഇവിടെ തന്നെയുണ്ടാവും. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. മാലിന്യം, കുടിവെള്ളം എന്നിവയാണ് പ്രധാന വിഷയങ്ങള്‍. തന്റെ ശ്രദ്ധ അതിലാവും. ഇതൊക്കെ പരിഹരിക്കാന്‍ താന്‍ എംഎല്‍എയാവണമെന്ന് നിര്‍ബന്ധമില്ല. അതിന് മുമ്പ് തന്നെ തുടങ്ങും. അതേസമയം വോട്ട് പിടിക്കാനായി താന്‍ വികസനം, വ്യവസായം എന്നിവയാണ് പറഞ്ഞത്.
അതാണ് എന്റെ രാഷ്ട്രീയം. പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങിയിട്ടുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. തന്റെ വ്യക്തിത്വവും സ്വഭാവ ഗുണങ്ങളുമെല്ലാം നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച ഞാന്‍ വന്നതോടെ കൂടിയിട്ടുണ്ട്. പാലക്കാട് മാത്രമല്ല, മറ്റ് പല മണ്ഡലങ്ങളിലും തന്റെ വരവ് നല്ല രീതിയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
പാര്‍ട്ടിക്ക് ഭരണപരമായ കാര്യങ്ങളില്‍ അടക്കം ഗൈഡന്‍സ് നല്‍കാനാണ് തീരുമാനം. പാലക്കാട് വീടും എംഎല്‍എ ഓഫീസുമൊക്കെ എടുത്തു. ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി. രാജ്യവും സംസ്ഥാനവും ഒരേപോലെ നന്നാവണമെങ്കില്‍ ബിജെപിയെ പ്രോത്സാഹിപ്പിക്കണമെന്നും ശ്രീധരന്‍ പറഞ്ഞു.
ശക്തമായ പ്രവര്‍ത്തന സംവിധാനം ബിജെപിക്കുണ്ട്. അതുകൊണ്ട് പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ യാതൊരു പ്രശ്നവും ഉണ്ടായില്ല. എനിക്ക് വ്യക്തിപരമായും കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ അഹോരാത്രം പ്രയത്നിച്ചു. ബിജെപിയില്‍ ഇതുവരെ എന്തെങ്കിലും കാര്യത്തില്‍ തിരുത്തല്‍ വേണമെന്ന് തോന്നിയിട്ടേയില്ലെന്നും ശ്രീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha