ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ . സന്ദീപിന്റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് ഇഡി ഹര്‍ജി നല്‍കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് സന്ദീപിന്റെ മൊഴി. സന്ദീപിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്നും ഇഡി ആരോപിക്കുന്നു.
മൊഴിയെടുക്കാന്‍ അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെടും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതര്‍ക്കുമെതിരെ എന്‍ഫോഴ്‌മെന്റ് കള്ളതെളിവ് ഉണ്ടാക്കിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മൊഴി നല്‍കിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴും ജയിലില്‍ വച്ച് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു.
ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിച്ച മൊഴി നല്‍കി കള്ളത്തെളിവുണ്ടാക്കിയതായി സന്ദീപ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് നായരുടെ രസഹ്യമൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മൊഴിയുടെ വിശദാംശങ്ങളുള്ളത്.
അതേസമയം ഇഡി രണ്ടും കല്‍പിച്ച് രംഗത്തുണ്ട്. നേരത്തെയും ക്രൈംബ്രാഞ്ചിനെതിരെ ഇഡി അതിശക്തമായ നിലപാട് വ്യക്തമാക്കിയിരുന്നു. സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള കോടതി അനുമതി നേടിയത് ഇ ഡി യെ അറിയിക്കാതെ. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് നല്‍കിയ അനുമതി റദാക്കണമെന്ന് ഇ ഡി ആവശ്യപ്പെടുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രണ്ട് കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇതില്‍ സന്ദീപ് നായര്‍ കോടതിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലെന്ന പേരില്‍ രണ്ടാമത് എടുത്ത കേസിലാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. എന്നാല്‍ ഇഡി കേസില്‍ റിമാന്റിലുള്ള സന്ദീപിനെ ചോദ്യം ചെയ്യാന്‍ കോടതിയെ സമീപിക്കുമ്പോള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിയെ അറിയിക്കാത്തതിനെതിരെയാണ് അന്വേഷണ സംഘം രംഗത്ത് വന്നിരിക്കുന്നത്. അസാധാരണവും, തെറ്റായതുമായ നടപടികളാണ് ക്രൈം ബ്രാഞ്ചിന്റെതെന്ന് ഇ ഡി വെട്ടിത്തുറന്ന് പറഞ്ഞിരുന്നു.
ഇ ഡിക്കെതിരെ സന്ദീപിന്റെ അഭിഭാഷക പരാതി നല്‍കിയെന്നായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം അറിയിച്ചത്.എന്നാല്‍ താനോ, തന്റെ കക്ഷിയായ സന്ദീപോ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികളൊന്നും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി സന്ദീപിന്റെ അഭിഭാഷക പി വി വിജയം രംഗത്തെത്തുകയും ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അഭിഭാഷകനാണ് പരാതി നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് പിന്നീട് പറഞ്ഞിരുന്നു.
. കേസില്‍ കക്ഷിയല്ലാത്തയാളുടെ പേരില്‍ പരാതി എഴുതി വാങ്ങി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നീങ്ങുകയായിരുന്നു ക്രൈംബ്രാഞ്ച്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ സ്വപ്നയെയും, സന്ദീപീനെയും ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് ക്രൈംബ്രാഞ്ച് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പുതിയ കരുക്കളുമായി ഇഡി രംഗത്തിറങ്ങുന്നതോടെ മറഞ്ഞിരിക്കുന്ന യഥാര്‍ഥ വമ്പന്‍മാരുടെ മുട്ടിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha