കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വട്ടിപ്രം മാണിക്കോത്ത് വയല്‍ സ്വദേശി പ്രശാന്ത്- അനില ദമ്പതികളുടെ മകന്‍ അശ്വന്ത് (16) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30ഓടെയാണ് സംഭവം.
പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അശ്വന്തിനെ ഏറെനേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അശ്വന്തിനെ പുഴയില്‍നിന്ന് കരക്കെത്തിച്ചത്.
ഇതിനിടയില്‍ കൂത്തുപറമ്ബ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേനല്‍കാലമായതോടെ പുഴയില്‍ വെള്ളം കുറവായിരുന്നു.
മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വേങ്ങാട് ഇ.കെ.നായനാര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha