മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനത്തില്‍ വന്ന ഇടിവ് മുന്നണികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് തിരിച്ചാണ് കാര്യങ്ങള്‍. നേരത്തേ സംസ്ഥാനത്ത് 10 മണ്ഡലങ്ങളിലായിരുന്നു ബിജെപി പ്രതീക്ഷ പുലര്‍ത്തിയത്.... എന്നാല്‍ വോട്ടെടുപ്പിന് പിന്നാലെ അത് 13 ആയെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്
നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് വന്നത് മുന്നണികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിക്ക് തിരിച്ചാണ് കാര്യങ്ങള്‍. നേരത്തേ സംസ്ഥാനത്ത് 10 മണ്ഡലങ്ങളിലായിരുന്നു ബിജെപി പ്രതീക്ഷ പുലര്‍ത്തിയത്. എന്നാല്‍ വോട്ടെടുപ്പിന് പിന്നാലെ അത് 13 ആയെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
സിറ്റിംഗ് മണ്ഡലമായ നേമം തന്നെയാണ് ഇതില്‍ ആദ്യത്തേത്. പാര്‍ട്ടി വോട്ടുകള്‍ എല്ലാം തന്നെ പെട്ടിയില്‍ വീണെന്നും 13 മണ്ഡലങ്ങള്‍ മറിയുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. മഞ്ചേശ്വരത്ത് പ്രതീക്ഷ ഉയര്‍ന്ന നിലയിലാണ് ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഇക്കുറി കാസര്‍ഗോഡ് അക്കൗണ്ട് തുറക്കുമെന്നാണ് ദേശീയ നേതൃത്വവും പ്രതീക്ഷിക്കുന്നത്. കടുത്ത പ്രചരണമായിരുന്നു സുരേന്ദ്രന്‍ മണ്ഡലത്തില്‍ കാഴ്ച വെച്ചത്.
ഇവിടെ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയും ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. ഇതിനോടകം തന്നെ മണ്ഡലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദി സിപിഎം ആണെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി പ്രതികരിച്ചത്.
അതേസമയം മഞ്ചേശ്വരത്ത് മുസ്ലീം വോട്ടുളുടെ ഏകീകരണം ഇക്കുറിയും നടന്നിട്ടുണ്ടെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്. ഈ ശ്രീധരനിലൂടെ പാലക്കാട് പിടിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം. മണ്ഡലത്തില്‍ ഭൂരിപക്ഷ വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകളും കിട്ടിയിട്ടുണ്ടെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. മാത്രമല്ല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം സഹായം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഈ ശ്രീധരന്‍ തന്നെ പറയുന്നു.
പാലക്കാട് ജില്ലയിലെ മറ്റൊരു മണ്ഡലമായ മലമ്പുഴയിലും ബിജെപിക്ക് പ്രതീക്ഷ ഉണ്ട്. ഇവിടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണയും കൃഷ്ണകുമാര്‍ തന്നെയായിരുന്നു ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിച്ചത്. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. അതേസമയം ക്രോസ് വോട്ടിംഗ് ആശങ്ക ഇവിടെ നിലനില്‍ക്കുന്നുണ്ട്.
തൃശ്ശൂരില്‍ രണ്ട് സീറ്റുകളിലാണ് ബിജെപിക്ക് പ്രതീക്ഷ. സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂരും ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുടയിലും. പത്തനംതിട്ടയില്‍ അടൂര്‍, കോന്നി ആറന്‍മുള മണ്ഡലങ്ങളിലും ആലപ്പുഴയില്‍ ചെങ്ങന്നൂരും ചേര്‍ത്തലയും കൊല്ലത്ത് ചാത്തന്നൂരിലുമാണ് ബിജെപി പ്രതീക്ഷ.
തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ പോളിംഗ് ശതമാനത്തില്‍ ഉണ്ടായ ഇടിവും ശക്തമായ ത്രികോണ പോരാട്ടവും വിവി രാജേഷിന് അനുകൂലമാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. 45000 ത്തിലധികം വോട്ട് മണ്ഡലത്തില്‍ നേടാനാകുമെന്നാണ് കണക്ക് കൂട്ടല്‍. ഇതുകൂടാതെ തിരുവനന്തപുരം സെന്‍ട്രലിലും കഴക്കൂട്ടത്തും ബിജെപി ഉയര്‍ന്ന പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്