അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകണം ; കൂട്ടായ്മകള്‍ പരമാവധി കുറയ്ക്കുക; ചെറിയ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് പോകണം ; കോവിഡ് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് കോവിഡ് വീണ്ടും ഉയരുന്നു. ഈ കാര്യത്തില്‍ വരുന്ന ദിവസങ്ങളില്‍ വളരയേറെ ശ്രദ്ധിക്കണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വീണ്ടും അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അറിയിച്ചു.
എന്നാല്‍ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും കൂട്ടായ്മകള്‍ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറയുന്നു. ചെറിയ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് പോകണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിക്കുന്നു.
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ കേന്ദ്ര ആരോഗ്യവകുപ്പ് കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു . വരാനിരിക്കുന്ന നാല് ആഴ്ച്ചകള്‍ വളരെ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. നീതി ആയോഗ് അംഗം പ്രൊഫസര്‍ വിനോദ് കെ പോള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി .
സ്ഥിതിഗതികള്‍ നിസ്സാരമായി കാണരുതെന്ന് വിനോദ് കെ പോള്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് സ്ഥിതി വഷളായെന്നും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ വേഗത കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നാല് ആഴ്ച രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും യാതൊരു മടിയും കൂടാതെ വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൊവിഡ് സ്ഥിതി ഗൗരവമായി കാണാനും മാസ്‌ക് ധരിക്കാനും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും വിനോദ് കെ പോള്‍ ആവശ്യപ്പെടുകയുണ്ടായി .
https://www.facebook.com/Malayalivartha