വോട്ട് പെട്ടിയിലാവുന്ന അവസാന നിമിഷം വരെ കാത്തുനിന്ന സി.പി.എം ഒടുവില്‍ തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തു ; സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ ഫിറോസ്

സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ ഫിറോസ്. വോട്ട് പെട്ടിയിലാവുന്ന അവസാന നിമിഷം വരെ കാത്തുനിന്ന സി.പി.എം ഒടുവില്‍ തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തെന്ന് മുസ്ലീം ലീഗ് നേതാവ് പറഞ്ഞു. ജനാധിപത്യ മാര്‍ഗ്ഗത്തില്‍ വോട്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ സി.പി.എം വെട്ടി ഇല്ലാതാക്കിയത് എന്നദ്ദേഹം പറഞ്ഞു .
പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട മന്‍സൂറിനെ അവര്‍ വെട്ടി ഇല്ലാതാക്കിയത് ജനാധിപത്യ മാര്‍ഗ്ഗത്തില്‍ വോട്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ്. കൊല്ലുമെന്ന് ഉറപ്പിച്ചു പ്രതികള്‍ തന്നെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നു. രാത്രി ബോംബെറിയുന്നു, വെട്ടിക്കൊല്ലുന്നു.
വോട്ട് പെട്ടിയിലാവുന്ന അവസാന നിമിഷം വരെ കാത്തുനിന്നു. ഒടുവില്‍ സി.പി.എം തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തു. ഇന്നലെവരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രിയപ്പെട്ട മന്‍സൂര്‍, ഇന്ന് ജീവനറ്റു കിടക്കുന്നു. പ്രാര്‍ത്ഥന പകരം നല്‍കട്ടെ.!
കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ സി പി എം ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കെ സുധാകരന്‍ എം പി രംഗത്ത് . സി പി എം നേതാവ് പാനോളി വത്സനാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കൊലയില്‍ പങ്കില്ലെന്നാണ് സി പി എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പ്രതികരണം. മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് കൊലയാളികള്‍ മകനെ വെട്ടിക്കൊന്നതെന്ന് മന്‍സൂറിന്റെ പിതാവ് മുസ്‌തഫ പറഞ്ഞു. തന്റെ കണ്‍മുമ്ബിലാണ് എല്ലാം നടന്നത്. വീട്ടിലേക്ക് വരുന്ന ജംഗ്ഷനിലായിരുന്നു സംഭവം. രാത്രിയില്‍ ഒച്ചയും ബഹളവും കേട്ടാണ് വീട്ടില്‍ നിന്നും ഇറങ്ങി ചെന്നത്. കാലിന് അടുത്തായാണ് ബോംബ് പൊട്ടിയതെന്നും മുസ്‌തഫ പറഞ്ഞു.
https://www.facebook.com/Malayalivartha