തിങ്കളാഴ്ച രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കണം ; രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജീവന്‍ രക്ഷിക്കാനുള്ള അവസരം ലഭിക്കണം; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിൽ പിഴവുകൾ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ വിമര്‍ശനവും അദ്ദേഹം ഉയർത്തിയിരിക്കുന്നു.
തിങ്കളാഴ്ച രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെടുകയുണ്ടായി .എന്നാലിത് സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുകയും ചെയ്തു . ഇതോടെ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു.
“വാക്സിന്‍ വിതരണത്തിലെ തര്‍ക്കം അംഗീകരിക്കാനാവില്ല. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജീവന്‍ രക്ഷിക്കാനുള്ള അവസരം ലഭിക്കണം. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യണo .” രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെടുകയുണ്ടായി.
എന്നാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവരും രാജ്യത്തെ മുഴുവന്‍ വിഭാഗം ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ചിരുന്നു. അതേ സമയം രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍.
കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിന്‍ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
മുംബൈ നഗരത്തിലെ വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha