കൊവിഡ് പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം; കൃത്യത കുറവായ ഈ പരിശോധന കുറച്ച് പിസിആര്‍ പരിശോധന പരമാവധി കൂട്ടണമെന്ന് കേന്ദ്രം കർശന നിര്‍ദേശം നൽകി

കൊവിഡ് പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം . കേരളത്തിലിപ്പോള്‍ നടക്കുന്ന കൊവിഡ് പരിശോധനകളിലേറെയും ആന്റിജൻ പരിശോധനയാണ്.
കൃത്യത കുറവായ ഈ പരിശോധന കുറച്ച് പിസിആര്‍ പരിശോധന പരമാവധി കൂട്ടണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചു . എന്നാല്‍ പരമാവധി രോഗ ബാധിതരെ വേഗത്തില്‍ കണ്ടെത്താന്‍ ആന്‍റിജന്‍ പരിശോധനക്ക് കഴിയുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
കേരളത്തില്‍ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിന്റെ പ്രതിരോധം ശരിയായ നിലയ്ക്കാണെന്നും സര്‍ക്കാര്‍ വിദഗ്ധ സമിതി അവകാശപ്പെടുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കുകയും ചെയ്യും. കേരളത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2000 ന് താഴെയായിരുന്നു.
12 ന് മുകളില്‍ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ലേക്ക് വരെ താഴ്ന്നു. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചിരിക്കുകയാണ്.
ഇന്നലെ 3502 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈ മാസം പകുതിയോടെ പരമാവധി വര്‍ധന വന്നേക്കാം. രണ്ടാം തരംഗം ഇവിടേയുമുണ്ടെന്ന് വിലയിരുത്തല്‍.
അതേ സമയം സംസ്ഥാനത്ത് കോവിഡ് വീണ്ടും ഉയരുന്നു. ഈ കാര്യത്തില്‍ വരുന്ന ദിവസങ്ങളില്‍ വളരയേറെ ശ്രദ്ധിക്കണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു . വീണ്ടും അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അറിയിച്ചു.
എന്നാല്‍ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും കൂട്ടായ്മകള്‍ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറയുന്നു. ചെറിയ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് പോകണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിക്കുന്നു.
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ കേന്ദ്ര ആരോഗ്യവകുപ്പ് കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു . വരാനിരിക്കുന്ന നാല് ആഴ്ച്ചകള്‍ വളരെ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. നീതി ആയോഗ് അംഗം പ്രൊഫസര്‍ വിനോദ് കെ പോള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി .
https://www.facebook.com/Malayalivartha