നടന്നത് രാഷ്ട്രീയക്കൊല! 11 പ്രതികളെ തിരിച്ചറിഞ്ഞു; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും; പ്രതികരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ

കൂത്തുപറമ്ബില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു . എന്നാൽ ഇത് രാഷ്ട്രീയക്കൊലയെന്നും 11 പ്രതികളെ തിരിച്ചറിഞ്ഞെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.
അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആര്‍ ഇളങ്കോ അറിയിക്കുകയുണ്ടായി . ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും പൊലീസ് അറിയിച്ചു.
അതേസമയം കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്‍റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മന്‍സൂറ്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹ്സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
എന്നാൽ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത് വന്നിരുന്നു . പ്രിയപ്പെട്ട മന്‍സൂറിനെ അവര്‍ വെട്ടി ഇല്ലാതാക്കിയത് ജനാധിപത്യ മാര്‍ഗ്ഗത്തില്‍ വോട്ട് സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ്.
കൊല്ലുമെന്ന് ഉറപ്പിച്ചു പ്രതികള്‍ തന്നെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നു. രാത്രി ബോംബെറിയുന്നു, വെട്ടിക്കൊല്ലുന്നു. വോട്ട് പെട്ടിയിലാവുന്ന അവസാന നിമിഷം വരെ കാത്തുനിന്നു. ഒടുവില്‍ സി.പി.എം തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തു. ഇന്നലെവരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha