പെരിയാറില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

പെരിയാറില്‍ ഏലൂര്‍ പാതാളം കൂട്ടുങ്ങല്‍ കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മുങ്ങി മരിച്ചു. ചെന്നൈ തിരുവട്ടിയൂര്‍ ജോണ്‍ രാജ് സ്ട്രീറ്റില്‍ വെങ്കിട്ടേഷന്റെ റ മകന്‍ പ്രകാശാണ് (26) മരിച്ചത്. രാവിലെ പതിനൊന്നരയോടെ അഞ്ചുപേരടങ്ങുന്ന സുഹൃത്തുക്കള്‍ കടവില്‍ കുളിക്കാന്‍ ഇറങ്ങുകയും അവരില്‍ ഒരാള്‍ക്ക് നീന്തല്‍ വശമില്ലാത്തതിനാല്‍ ഇയാള്‍ കരയില്‍ നില്‍ക്കുകയും നാലുപേര്‍ കുളിക്കുന്നതിനിടെ കടവിെന്റ എതിര്‍ദിശയിലേക്ക് നീന്തുകയുമായിരുന്നു. ഇതിനിടെ, പ്രകാശ് മുങ്ങിത്താഴുകയായിരുന്നു. ഏലൂര്‍ അഗ്‌നിരക്ഷാസേന എത്തി മുങ്ങിയെടുത്തെങ്കിലും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha