ഇടിമിന്നലില്‍ പടക്കനിര്‍മാണശാല പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു

തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാല ഇടിമിന്നലില്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. തൊഴിലാളിയായ പാലോട് ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു. ഉടമ സൈലസിന് ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തില്‍ പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. ലൈസന്‍സോടെയാണ് പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha