ബൈക്കിന് മുകളിലൂടെ ബസ് കയറി... ബൈക്ക് യാത്രികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബൈക്കിന് മുകളിലൂടെ ബസ് കയറി ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു. തേവലക്കര ചേനങ്കര ജംഗ്ഷനില്‍ ചവറ അടൂര്‍ റോഡില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം.ശാസ്താംകോട്ട ഭാഗത്ത് നിന്നും വരുകയായിരുന്ന കെ.എല്‍ 15 8022 എന്ന നമ്ബരിലുള്ള ഡിപ്പോ 870 ലെ കെ.എസ്.ആര്‍.ടി.സി വേണാട് ബസ്സിന് മുന്നിലേക്ക് പോക്കറ്റ് റോഡില്‍ നിന്നും അമിത വേഗതയില്‍ വന്ന കോയിവിള സ്വദേശിയായ മധ്യവയസ്‌കന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. ബസ്സിന് മുന്നില്‍ അകപ്പെട്ട് ബൈക്കിന് മുകളിലൂടെ ബസിന്റെ മുന്‍വശത്തെ വലത്തെ ചക്രം കയറി ഇറങ്ങിയെങ്കിലും ബൈക്ക് യാത്രികന്‍ യാതൊരു പരുക്കുമേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
https://www.facebook.com/Malayalivartha

























