ഒറീസയിലെ മേല്‍വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ കേരളത്തിലെ പൊതുവഴിയില്‍ എത്തിയതെങ്ങനെ?

ഒറീസയിലെ മേല്‍വിലാസത്തിലുള്ള ഐഡി കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം കളമശ്ശേരി വിടാക്കുഴ ഇലഞ്ഞിക്കുളം കുന്നത്തേരി മോസ്‌ക് റോഡിലാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിടാക്കുഴ ഇലഞ്ഞിക്കുളത്ത് 230 കാര്‍ഡുകളാണ് വഴിയരികില്‍ കണ്ടെത്തിയത്. ഒറീസയിലെ മേല്‍വിലാസങ്ങളാണ് കാര്‍ഡിലുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ഡിന്റെ ആധികാരികത പരിശോധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. വിടാക്കുഴ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരിലാരെങ്കിലും കൊണ്ടുപോയി ഇട്ടതാകാന്‍ സാധ്യതയുണ്ടെന്നും സംശയമുണ്ട്. അതേസമയം ഇത്രയധികം കാര്‍ഡുകള്‍ എങ്ങനെ ഒരുമിച്ച് വന്നതെന്നാണ് സംശയം.
https://www.facebook.com/Malayalivartha