സി.പി.എം നേതാവ് ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം തിരുവനന്തപുരത്തു നിന്നും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ

സി.പി.എം വടകര ഏരിയ കമ്മിറ്റിയംഗവും വടകര സഹകരണാശുപത്രി പ്രസിഡന്‍റുമായ മൊയ്യാരത്ത് പത്മനാഭന്‍ മാസ്റ്റര്‍ (71) നിര്യാതനായി. ഹോസ്പിറ്റല്‍ ഫെഡറേഷന്‍ മീറ്റിങ്ങിനായി തിരുവനന്തപുരത്ത് പോയി തിരിച്ചു വരുമ്പോള്‍ ജനശതാബ്ദിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തൃപ്പൂണിത്തുറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മന്തരത്തൂര്‍ യു.പി. സ്കുള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: പി.പി. രഞ്ജിനി (മുന്‍ വടകര നഗരസഭ ചെയര്‍പേഴ്സണ്‍). മകള്‍: അഡ്വ. അനിമ മൊയ്യാരത്ത്. മരുമകന്‍: രൂപക്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മേമുണ്ടയിലെ മൊയ്യാരത്ത് വീട്ടുവളപ്പില്‍.
https://www.facebook.com/Malayalivartha

























