മന്ത്രി വി.എസ്. സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു; മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ നിരഞ്ജന്‍ കൃഷ്ണനയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.
നിലവില്‍ ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. സുനില്‍കുമാറിന് കഴിഞ്ഞ സെപ്തംബറില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും രോഗമുക്തനാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























