പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയ സംഭവങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശം; എഡിജിപി ആവശ്യപ്പെട്ടത് മാര്‍ച്ച് മാസത്തെ കണക്കുകള്‍

പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയ സംഭവങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കി എഡിജിപി. മാര്‍ച്ച് മാസത്തെ കണക്കുകള്‍ നല്‍കാനാണ് യൂണിറ്റ് മേധാവികളോട് എഡിജിപി മനോജ് എബ്രഹാം ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസുകാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഡിസംബറില്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഈ നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. യോഗത്തിന്റെ മിനിട്ട്‌സ് ബുക് ലറ്റില്‍ നടപ്പാക്കേണ്ട നിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യവും ഉള്‍പെടുത്തിയതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അപമര്യാദയായി പെരുമാറിയെന്നു പരാതിയുയര്‍ന്ന ഓരോ സംഭവത്തെക്കുറിച്ചും വിശദമായ റിപോര്‍ട് നല്‍കാനാണ് നിര്‍ദേശം. അതേസമയം, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മനുഷ്യാവകാശ കമിഷന്റെ ഉത്തരവ് ഇതുവരെ നടപ്പിലായില്ല.
കമിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഐജി ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി ക്രിമിനല്‍ കേസില്‍ പ്രതികളായ 387 ഉദ്യോഗസ്ഥരുണ്ടെന്നാണ് കണ്ടെത്തിയത്. കോണ്‍സ്റ്റബിള്‍ മുതല്‍ ഡിവൈഎസ്പിവരെ പട്ടികയിലുണ്ടായിരുന്നു. ഇതില്‍ ഗുരുതരമായ കുറ്റകൃത്യം ചെയ്ത 59 പേരെ പിരിച്ചുവിടാന്‍ ആലോചിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല.
https://www.facebook.com/Malayalivartha