83 കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം.. രാത്രി 12.15-ന് മൂന്നുപേർ ഫ്ലാറ്റിലെത്തിയതായി കണ്ടെത്തി... കൈകാലുകൾ ബന്ധിച്ച്, വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം...

ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച്, വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കവർച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിലെ താമസക്കാരിയാണ് കസ്തൂരി.
മകൻ ഡോ. രാംകുമാർകുട്ടിക്കൊപ്പമാണ് കസ്തൂരി താമസിച്ചിരുന്നത്. ഇദ്ദേഹം നിലവിൽ വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടി.വി.എച്ച്. നഗറിൽ താമസിക്കുന്ന മകൾ പലതവണ ഫോണിൽ വിളിച്ചിട്ടും അമ്മയെ കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അവർ എത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ രാമനാഥപുരം പോലീസിൽ വിവരമറിയിച്ചു.വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടു പവന്റെ മാല നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്പാർട്ട്‌മെന്റിൽ നിന്ന് മറ്റെന്തെങ്കിലും കവർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് പരിശോധന തുടരുകയാണ്. വീട്ടിലെ സഹായിയായ നേപ്പാൾ സ്വദേശിനി സുർജറോക്കിയെ (37) സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്.പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വെള്ളിയാഴ്ച രാത്രി 12.15-ന് മൂന്നുപേർ ഫ്ലാറ്റിലെത്തിയതായി കണ്ടെത്തി. സുർജറോക്കി ഇവർക്ക് വാതിൽ തുറന്നു നൽകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.സുർജ അടക്കം 4 പേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.
സംഭവത്തിൽ വീട്ടുജോലിക്കാരിക്കായി പൊലീസ് അന്വേഷണം തുടങ്ങി.കസ്തൂരിയുടെ കഴുത്തിലെ സ്വർണമാല കാണാതായിട്ടുണ്ട്. വീട്ടിൽ നിന്നു മറ്റെന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്നു മകൻ മടങ്ങിയെത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























