രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേര് മായ്ക്കാൻ തിരക്കഥയൊരുങ്ങുന്നുവോ...?

ലക്ഷ്യം ഒന്ന് മാത്രം—രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേര് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് മായിച്ചു കളയുക! കേസുകൾ, അർദ്ധരാത്രിയിലെ അറസ്റ്റ് നാടകങ്ങൾ, ഇപ്പോൾ ഇതാ സുപ്രീം കോടതി വരെ നീളുന്ന നിയമക്കുരുക്കുകൾ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ ജയിച്ചുകയറിയപ്പോൾ പലരുടെയും കണക്കുകൂട്ടലുകൾ തെറ്റി.
അവിടെ തുടങ്ങുന്നു രാഹുലിനെതിരായ നീക്കങ്ങൾ. ആദ്യ കേസിൽ ജാമ്യം കിട്ടുമ്പോൾ രണ്ടാം കേസ്, രണ്ടാമത്തേതിൽ ആശ്വാസം ലഭിക്കുമ്പോൾ മൂന്നാമത്തേത്! തിരുവല്ല ഡിവൈഎസ്പിയുടെ സസ്പെൻഷൻ വരെ എത്തിനിൽക്കുന്ന നാടകീയ നീക്കങ്ങൾ വെറും യാദൃശ്ചികമാണോ?
https://www.facebook.com/Malayalivartha























