Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

തൊട്ടതെല്ലാം പൊന്നാകും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

06 MARCH 2026 10:38 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കീർത്തിയും തൊഴിൽ വിജയവും തേടിയെത്തുന്ന ദിവസമാണിത്. ശത്രുനാശവും നിയമപരമായ കാര്യങ്ങളിൽ വിജയവും പ്രതീക്ഷിക്കാം. സാമ്പത്തികമായ ലാഭത്തോടൊപ്പം കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. മികച്ച ഭക്ഷണസുഖം അനുഭവിക്കാൻ സാധിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ആശയവിനിമയങ്ങളിൽ അതീവ ജാഗ്രത പുലർത്തണം, അല്ലാത്തപക്ഷം അബദ്ധങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. ശാരീരികമായ അസ്വസ്ഥതകൾ അലട്ടിയേക്കാം.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം. മാതാവിനോ മാതൃതുല്യരായവർക്കോ ആരോഗ്യപ്രശ്നങ്ങൾ മൂർച്ഛിക്കാൻ ഇടയുണ്ട്. ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാതെ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണത്താൽ ഏറ്റെടുത്ത കാര്യങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. തൊഴിൽ വിജയവും ധനനേട്ടവും ഈ ദിവസത്തിന്റെ പ്രത്യേകതകളാണ്. രോഗശാന്തിയും ശത്രുനാശവും ഭക്ഷണസുഖവും അനുഭവപ്പെടും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): തൊഴിൽപരമായ ക്ലേശങ്ങൾ വർദ്ധിക്കാനും മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനും സാധ്യതയുണ്ട്. ശിരോ-നാഡീ സംബന്ധമായ അസ്വസ്ഥതകൾ അലട്ടിയേക്കാം. മറ്റുള്ളവരോട് ഇടപഴകുമ്പോൾ വാക്കുകളിലും പ്രവർത്തികളിലും വളരെയധികം സൂക്ഷ്മത പാലിക്കേണ്ടതുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): സർക്കാർ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചവർക്ക് അത് ലഭിക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. തൊഴിലിടങ്ങളിൽ മേലധികാരികളുടെ പ്രീതി സമ്പാദിക്കാൻ സാധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാനും സന്തോഷം വർദ്ധിക്കാനും സാധ്യത കാണുന്നു.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും ഇന്ന് അനുഭവപ്പെടുക. ദിവസത്തിന്റെ ആദ്യ പകുതിയിൽ ആരോഗ്യപ്രശ്നങ്ങളോ സ്ത്രീകളുമായുള്ള ഇടപാടുകളിൽ ദോഷാനുഭവങ്ങളോ ഉണ്ടായേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ പ്രകടമാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഏത് കാര്യത്തിൽ ഇറങ്ങിത്തിരിച്ചാലും മികച്ച വിജയം കൈവരിക്കാൻ സാധിക്കുന്ന സുവർണ്ണ ദിനമാണിത്. ശത്രുക്കളുടെ മേൽ വിജയം നേടാനും ഈശ്വരാനുഗ്രഹം സിദ്ധിക്കാനും സാഹചര്യമൊരുങ്ങും. പുതിയ വീട്, വാഹനഭാഗ്യം, ഭൂമി ലാഭം എന്നിവയും ബന്ധുജനങ്ങളിൽ നിന്നുള്ള പിന്തുണയും പ്രതീക്ഷിക്കാം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കൃഷിയിൽ നിന്നുള്ള ലാഭവും ബിസിനസ്സിൽ വലിയ പുരോഗതിയും ഉണ്ടാകും. വാഹനഭാഗ്യം, പുത്രഭാഗ്യം, പുതിയ വീട് എന്നിവയ്ക്ക് യോഗമുണ്ട്. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാനും ദാമ്പത്യ സുഖം വർദ്ധിക്കാനും ഈ ദിവസം കാരണമാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ജാതകത്തിൽ വ്യാഴം ബലമില്ലാത്തവർക്ക് മനഃസ്വസ്ഥത കുറയാനും നിയമപരമായ തിരിച്ചടികൾക്കും സാധ്യതയുണ്ട്. എന്നാൽ വ്യാഴത്തിന്റെ അനുകൂലമായ ദശയോ അപഹാരമോ നടക്കുന്നവർക്ക് ബിസിനസ്സിൽ ഉയർച്ചയും പുത്രഭാഗ്യവും വാഹനഭാഗ്യവും കൈവരും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം. ശരീരത്തിന് തളർച്ചയും ഭക്ഷണസുഖക്കുറവും അനുഭവപ്പെട്ടേക്കാം. മനസ്സിന് സ്വസ്ഥത കുറയാനും ശത്രുക്കളിൽ നിന്നുള്ള ദോഷാനുഭവങ്ങൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ബിസിനസ്സിൽ വ്യക്തമായ പുരോഗതി ദൃശ്യമാകും. കാര്യങ്ങൾ അവതരിപ്പിക്കുന്നതിലെ സുതാര്യത മൂലം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. അപവാദ പ്രചരണങ്ങൾ നിഷ്ഫലമാവുകയും കുടുംബത്തിൽ സമാധാനവും സൗഖ്യവും നിലനിൽക്കുകയും ചെയ്യും.

 

ജ്യോതിഷസംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്കും പരിഹാരങ്ങൾക്കും  ജയറാണി ഇ വി 9746812212

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (52 minutes ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (59 minutes ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (2 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (3 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (3 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (3 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (4 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (5 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (5 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (5 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends