Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി

07 MARCH 2026 05:21 PM IST
മലയാളി വാര്‍ത്ത

ചിന്തകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്ന കരുത്തുറ്റ സാംസ്‌കാരിക ശക്തിയായി കൊച്ചി - മുസിരിസ് ബിനാലെ വളർന്നു കഴിഞ്ഞുവെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ഓരോ പതിപ്പ് കഴിയുന്തോറും കൂടുതൽ തീവ്രതയുള്ള സാംസ്‌കാരിക വിരുന്നായി ഈ കലാമേള പരിണമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി ബിനാലെ ആറാം പതിപ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012-ൽ ബിനാലെ ആരംഭിച്ചത് മുതൽ താൻ ഇതിന്റെ ഭാഗമാണെന്നും ഒരു വ്യാഴവട്ട കാലത്തിനപ്പുറം ബിനാലെയുടെ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആറാം പതിപ്പിലേക്ക് എത്തുമ്പോൾ ബിനാലെ മറ്റൊരു തലത്തിലേക്ക് ഉയർന്നു കഴിഞ്ഞു. ബിനാലെ കലാസൃഷ്ടികൾ സന്ദർശകരെ സ്വജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കാനും ദാർശനികമായി കാര്യങ്ങളെ നോക്കിക്കാണാനും പ്രേരിപ്പിക്കുന്നു. ഓരോ കലാപ്രതിഷ്ഠയും പെയിന്റിംഗും കാഴ്ചക്കാരനിൽ സ്വാധീനമുണ്ടാക്കുന്നു.

കല സ്വയം സംസാരിക്കുമെന്നും ഓരോ സൃഷ്ടിയെയും അമിതമായി വിവരിക്കേണ്ട ആവശ്യമില്ലെന്നും പ്രശസ്ത കലാകാരൻ എ. രാമചന്ദ്രന്റെ വാക്കുകൾ കടമെടുത്ത് ,അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കും ആഗോള കലാസമൂഹത്തിനും അഭിമാനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മനുഷ്യവംശം ഭൂമിയിൽ തുടരണമെങ്കിൽ കലയും സാഹിത്യവും തഴച്ചുവളരേണ്ടതുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്നത് കലയും സംസ്‌കാരവുമാണെന്ന് പിന്നാലെയുടെ ഫണ്ടിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അന്തരിച്ച കലാകാരൻ വിവിയൻ സുന്ദരം 2012-ലെ ആദ്യ പതിപ്പിൽ നൽകിയ വ്യക്തിപരമായ സംഭാവനകളെക്കുറിച്ച് എം എ ബേബി അനുസ്മരിച്ചു. ഇത്തരം രാജ്യാന്തര കലാമാമാങ്കം ലോകത്തിന്റെ പല ഭാഗങ്ങളിലും ഭീമമായ ബജറ്റുകളിലാണ് നടക്കുന്നത്. എന്നാൽ കൊച്ചി ബിനാലെ വളരെ പരിമിതമായ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുദീർഘമായ പ്രദർശനം സംഘടിപ്പിക്കാമെന്ന് തെളിയിച്ചു.

ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആക്രമണങ്ങൾ അനീതിയുടേതാണെന്ന് എം.എ. ബേബി പറഞ്ഞു. ബിനാലെ പോലുള്ള സാംസ്‌കാരിക സംഗമങ്ങൾ യുദ്ധങ്ങൾക്കെതിരെയുള്ള പ്രതിരോധ കേന്ദ്രങ്ങളായും സമാധാനത്തിനായുള്ള വേദികളായും മാറേണ്ടതുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യാത്രാനിയന്ത്രണങ്ങൾ കാരണം രണ്ട് പാക്കിസ്ഥാനി കലാകാരന്മാർക്ക് ബിനാലെയിൽ പങ്കെടുക്കാൻ കഴിയാതെ പോയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends