Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

വിവാഹ നിശ്ചയം, വിശേഷപ്പെട്ട സമ്മാനങ്ങൾ! ചിങ്ങം രാശിക്കാർക്ക് ഇന്ന് സന്തോഷവാർത്തകൾ!

07 MARCH 2026 10:37 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വളരെക്കാലമായി കാണാതിരുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളുമായി വീണ്ടും കൂടിച്ചേരാൻ അവസരമുണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് അപ്രതീക്ഷിതമായ സഹായങ്ങളും പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്. പഴയ സുഹൃത്ത് പുതിയൊരു സംരംഭത്തിലേക്കോ ബിസിനസ്സിലേക്കോ ക്ഷണിച്ചേക്കാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ആരോഗ്യ കാര്യങ്ങളിൽ ഉണ്ടായിരുന്ന ആശങ്കകൾക്ക് അറുതി വരുന്ന ദിവസമാണിത്. പുതിയ ചികിത്സാരീതികൾ പരീക്ഷിക്കാനും അതിൽ വിജയിക്കാനും സാധിക്കും. ദീർഘനാളായി അലട്ടിയിരുന്ന അസുഖങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞേക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): നിയമപരമായ കാര്യങ്ങളിലും കേസുകളിലും തിരിച്ചടികൾ നേരിടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. പ്രധാനപ്പെട്ട രേഖകൾ കൈമോശം വരാതെ ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുമായും ജീവിതപങ്കാളിയുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങൾ അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്ന സ്വഭാവം ഇന്ന് പല നല്ല അവസരങ്ങളും നഷ്ടപ്പെടുത്തിയേക്കാം. വാത-പിത്ത-ഉദര രോഗങ്ങൾ ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ കർശനമായ നിയന്ത്രണം പാലിക്കണം, അല്ലാത്തപക്ഷം ആരോഗ്യനില വഷളാകാൻ സാധ്യതയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ വിവാഹ നിശ്ചയം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധം കൂടുതൽ ഊഷ്മളമാകും. വിലപിടിപ്പുള്ള സമ്മാനങ്ങൾ തേടിയെത്താൻ സാധ്യതയുള്ള ദിവസമാണിത്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): സംസാരത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ അനാവശ്യമായ ശത്രുത ക്ഷണിച്ചുവരുത്തും. അമിതമായ കോപം നിയന്ത്രിക്കുന്നത് ഗുണകരമാകും. പ്രിയപ്പെട്ടവരുടെ വേർപാട് മൂലം മനസ്സിന് വിഷമം അനുഭവപ്പെടാൻ ഇടയുള്ള സാഹചര്യങ്ങൾ കാണുന്നു.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): മാതാവിൽ നിന്നോ മാതൃബന്ധുക്കളിൽ നിന്നോ സാമ്പത്തികമായും മാനസികമായും വലിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. പുതിയ വാഹനം, വീട്, അല്ലെങ്കിൽ ആഭരണങ്ങൾ എന്നിവ സ്വന്തമാക്കാൻ സാധിക്കുന്ന അനുകൂലമായ ദിവസമാണിത്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): അനാവശ്യമായ കോപം നിയന്ത്രിക്കുന്നത് പല പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും. മൈഗ്രേൻ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക. ജോലിയിൽ സ്ഥാനമാറ്റത്തിനോ സ്ഥലമാറ്റത്തിനോ സാധ്യതയുണ്ട്. കാര്യതടസ്സങ്ങളും മനഃക്ലേശവും അനുഭവപ്പെട്ടേക്കാം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബ സുഖം, ബന്ധുജന സമാഗമം, തൊഴിൽ ലാഭം എന്നിവ പ്രതീക്ഷിക്കാവുന്ന മികച്ച ദിവസമാണിത്. സാമ്പത്തിക നേട്ടവും ഉന്നത പദവിയും തേടിയെത്തും. തൊഴിൽ പരീക്ഷകൾ എഴുതി കാത്തിരുന്നവർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. വിവാഹ ഭാഗ്യത്തിനും സാധ്യതയുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ അനുകൂലമായ സാഹചര്യം ഒത്തുവരും. അന്യദേശങ്ങളിൽ നിന്നോ അപരിചിതരിൽ നിന്നോ അപ്രതീക്ഷിതമായ ഗുണാനുഭവങ്ങൾ ഉണ്ടാകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): അമിതമായ ആത്മവിശ്വാസം പലപ്പോഴും ദോഷകരമായി ബാധിക്കാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. അനാവശ്യ ചെലവുകൾ വർദ്ധിക്കുന്നത് സാമ്പത്തിക പിരിമുറുക്കത്തിന് കാരണമാകും. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ നിയന്ത്രണം പാലിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): മാതൃസ്ഥാനത്തുള്ളവരുടെ കാര്യത്തിൽ ആശങ്കകൾക്കോ വിയോഗത്തിനോ സാധ്യത കാണുന്നു. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണം, വീഴ്ചകളോ പരിക്കുകളോ ഉണ്ടാകാൻ ഇടയുണ്ട്. രക്തസംബന്ധമായ അസുഖങ്ങളോ ത്വക്ക് രോഗങ്ങളോ അലട്ടിയേക്കാം.

 

ജ്യോതിഷസംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്കും പരിഹാരങ്ങൾക്കും  ജയറാണി ഇ വി 9746812212

 

 

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (36 minutes ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (43 minutes ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (2 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (2 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (2 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (2 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (3 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (4 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (4 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (5 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (5 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends