ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

തിരഞ്ഞെടുപ്പടുത്തതോടെ ആറ്റുകാൽ പൊങ്കാലയെത്തുടർന്നുള്ള ശുചീകരണത്തെച്ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. ശുചീകരണം പരാജയപ്പെട്ടെന്ന വാദവുമായി സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തി. നഗരശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്നും ബി.ജെ.പി.യും പറയുന്നു. മന്ത്രിയും മേയറും വാക്കുകൾകൊണ്ടുള്ള ഏറ്റുമുട്ടലിലേക്ക് നേരിട്ട് എത്തിയിട്ടുണ്ട്. പൊങ്കാല ശുചീകരണത്തെക്കുറിച്ച് നിരവധി വ്യാജ പ്രചാരണങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്.
മുൻ വർഷങ്ങൾക്കു സമാനമായ പ്രവർത്തനങ്ങൾ തന്നെയാണ് ഇക്കൊല്ലവും നടന്നതെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറയുന്നത്.ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ നീക്കത്തിൽ കോര്‍പ്പറേഷനും സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള പോര് തുടരുന്നതിനിടെ കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഭരണസൗകര്യാര്‍ഥം പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും സിപിഎമ്മും ആരോപിച്ചിരുന്നു.
ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ ശിവൻകുട്ടി ഇന്നലെ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു.ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്.മാലിന്യം നീക്കാൻ സിപിഎം നേരിട്ടിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമും പറഞ്ഞിരുന്നു.ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന, മണക്കാട്,ജഗതി സര്‍ക്കിള്‍ ഓഫീസുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കൂട്ട നടപടി. ജഗതി സര്‍ക്കിള്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിസ്മി റാണി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആശാദിവാഗര്‍
മണക്കാട് സര്‍ക്കിളിലെ രാഖി,ആതിര, പ്രദീപ് എന്നിവരെ മറ്റ് ഓഫീസുകളിലേക്ക് സ്ഥലംമാറ്റി. മാലിന്യം മാറ്റാതെ വീഴ്ച സംഭവിച്ച പ്രദേശത്തെ ചുമതല ഈ ഉദ്യോഗസ്ഥര്‍ക്ക് ആയിരുന്നു. തുടര്‍ന്നാണ് നടപടി.അതേസമയം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് ഭരണപരമായ ചില ക്രമീകരണങ്ങള്‍ക്കായാണെന്നും ആറ്റുകാൽ മാലിന്യ വിവാദവുമായി ബന്ധമില്ലെന്നും മേയർ വി.വി രജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha





















