Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം

07 MARCH 2026 05:28 PM IST
മലയാളി വാര്‍ത്ത

കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രാദേശിക കലാകാരന്മാര്‍ക്കായി ഒരുക്കിയിട്ടുള്ള 'ഇടം' പ്രദര്‍ശന വേദിയായ ഗാർഡൻ കൺവെൻഷൻ സെന്ററിൽ ഒരുക്കിയിരിക്കുന്ന എൻഡോസൾഫാൻ ദുരന്തത്തെ ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദർശനം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്. പ്രശസ്ത ന്യൂസ് ഫോട്ടോ ജേണലിസ്റ്റ് മധുരാജ് ഒരുക്കിയ ഈ പ്രദര്‍ശനം കീടനാശിനിയുടെ വിനാശകരമായ ആഘാതങ്ങള്‍ സ്വന്തം ശരീരങ്ങളുടെ നേര്‍ക്കാഴ്ചയായി ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച ഒരു ജനസമൂഹത്തിന്റെ സാക്ഷ്യപത്രമാണ്.

ഐശ്വര്യ സുരേഷും കെ.എം. മധുസൂദനനും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്യുന്ന 'ഇടം', മട്ടാഞ്ചേരിയിലെ ക്യൂബ് ആർട്ട് സ്പേസ്, അർമാൻ കളക്ടീവ് ആൻഡ് കഫേ, ഗാർഡൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

കാസർകോട്ടെ ദുരിതബാധിതരായ കുടുംബങ്ങളുടെ ദീർഘകാലത്തെ പോരാട്ടവും എൻഡോസൾഫാൻ ആഗോളതലത്തിൽ നിരോധിക്കുന്നതിലേക്ക് നയിച്ച ഒരു പതിറ്റാണ്ട് നീണ്ട ജനകീയ മുന്നേറ്റവും മധുരാജ് ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. കണ്ടുനില്‍ക്കാന്‍ പോലും പറ്റാത്ത വൈകല്യങ്ങളോടെ ജനിച്ച കുട്ടികൾ, ആത്മഹത്യ ഉൾപ്പെടെയുള്ള കടുത്ത മാനസിക-സാമ്പത്തിക പ്രതിസന്ധികളിലേക്ക് തള്ളപ്പെട്ട കുടുംബങ്ങൾ, നീതിക്കും പുനരധിവാസത്തിനുമായി പോരാടുന്ന ജനത തുടങ്ങിയ ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എൻഡോസൾഫാന്റെ ഭീകരതയിലേക്ക് ദേശീയ-അന്തർദേശീയ ശ്രദ്ധ തിരിക്കുന്നതിൽ പത്ത് വർഷത്തോളമെടുത്ത് പകർത്തിയ ഈ ചിത്രങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു. ഇതിനെ വെറുമൊരു "ദുരന്തം" എന്ന് വിളിക്കുന്നത് ഇരകളോടുള്ള അവഹേളനമാണെന്ന് തോന്നിപ്പിക്കും വിധം തീവ്രമാണ് പ്രദർശനത്തിലെ ഓരോ ഫോട്ടോയും.

കീടനാശിനിയുടെ ഉപയോഗം തുടങ്ങിയ ആദ്യത്തെ ഇരുപത്തിയഞ്ച് വർഷം ഈ വിഷത്തിനെ ന്യായീകരിക്കാനുള്ള ശ്രമമായിരുന്നെങ്കില്‍, തുടർന്നുള്ള വർഷങ്ങളിൽ മാധ്യമങ്ങൾ, ശാസ്ത്രജ്ഞർ, എൻ‌ജി‌ഒകൾ, ജനകീയ പ്രസ്ഥാനങ്ങൾ എന്നിവയുടെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ പുറത്തുവന്നതെന്ന് മധുരാജ് ഓർമ്മിക്കുന്നു. എൻഡോസൾഫാന്റെ ആഘാതത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ ഭരണ-ഉദ്യോഗസ്ഥവൃന്ദത്തിലെ ചില വിഭാഗങ്ങൾ ഇപ്പോഴും ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടില്ലെന്നത് അത്ഭുതകരമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും മുന്നിലാണ് അധികാരികൾ ഒടുവിൽ വഴങ്ങിയതെന്നും, രാഷ്ട്രീയ ഇച്ഛാശക്തി ദുർബലമാകുമ്പോൾ ഉദ്യോഗസ്ഥ തലത്തിൽ പ്രതിരോധം കടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

2001-ൽ കാസർകോട് ജില്ലയിലെ കീടനാശിനി വിനാശം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ഗ്രാമങ്ങളിൽ നിന്നാണ് ഈ ഫോട്ടോ പരമ്പരയുടെ തുടക്കം. ഇത് പിന്നീട് പൊതു പ്രചാരണങ്ങൾക്കും നിയമപരമായ ഇടപെടലുകൾക്കും നയപരമായ സംവാദങ്ങൾക്കും ഊർജ്ജം പകർന്നു. ഈ ചിത്രങ്ങളിൽ പലതും എൻഡോസൾഫാൻ നിരോധനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. മുൻപ് കേരളത്തിലുടനീളം 400-ലധികം കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ച "വിഷരഹിത ഭൂമി" എന്ന ഫോട്ടോ പ്രചാരണത്തിന്റെ തുടര്‍ച്ച കൂടിയാണ് ഈ പ്രദർശനം. ഇത്തരം നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് 2011-ൽ സ്റ്റോക്ക്ഹോം കൺവെൻഷനിലൂടെ എൻഡോസൾഫാൻ ആഗോളതലത്തിൽ നിരോധിക്കപ്പെട്ടത്.

പരിസ്ഥിതി നീതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ബിനാലെ പോലുള്ള വേദികൾ അനുയോജ്യമാണെന്ന് മധുരാജ് വിശ്വസിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സാംസ്കാരിക നായകരും ചിന്തകരും എത്തുന്ന ഈ വേദിയിലൂടെ, പ്രാദേശികമായ പാരിസ്ഥിതിക ദുരന്തത്തെ ആഗോള ചർച്ചകളുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നുവെന്നും മധുരാജ് കൂട്ടിച്ചേര്‍ത്തു.

മലയാളികളായ 36 കലാകാരന്മാരുടെയും കൂട്ടായ്മകളുടെയും കലാ പ്രോജക്റ്റുകളാണ് ‘ഇട’ത്തിൽ പ്രദർശിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (2 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (5 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (5 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (6 hours ago)

Malayali Vartha Recommends