മന്‍സൂര്‍ വധക്കേസില്‍ മുഖ്യപ്രതി അടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി അടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന് നേതൃത്വം നല്‍കിയ വിപിന്‍, മൂന്നാം പ്രതി സംഗീത് എന്നിവരാണ് പിടിയിലായത്. മോന്തോല്‍ പാലത്തിനടുത്തായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളാണ് വിപിനും സംഗീതും. മന്‍സൂറിന്റെ മരണത്തിന് കാരണമായ ബോംബേറ് നടത്തിയത് പുല്ലൂക്കര സ്വദേശിയായ വിപിനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളെ വിശദമായി ചോദ്യം ചെയ്യും. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha