'കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്'; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍

കോവിഡ് ബാധിതനായ മുഖ്യമന്ത്രി മുഖ്യമന്ത്രി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന വാദം ശക്തമാകവേ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. 'കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്'; എന്നായിരുന്നു പരിഹാസം. ഒരു താത്വിക അവലോകനം എന്ന മലയാള ചിത്രത്തിലെ കമ്യുണിസ്റ്റ് നേതാവിന്റെ ചിത്രത്തിന് ക്യാപ്ഷന്‍ ആയിട്ടായിരുന്നു അദ്ദേഹം ഇത് കുറിച്ചത്.
നേരത്തെ കോവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്നാണ് പിണറായി വിജയന്‍ നിരവധി പേരെ ഒപ്പം കൂട്ടി വോട്ട് ചെയ്യാന്‍ വന്നതെന്നും, ഏപ്രില്‍ നാലിന് ധര്‍മടത്ത് റോഡ് ഷോ നടത്തുമ്ബോള്‍ തന്നെ പിണറായി വിജയന്‍ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങള്‍ പറയുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ സ്വന്തം വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും, കൊവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്ബര്‍ക്ക വിലക്ക് അനിവാര്യമാണെന്നിരിക്കെ, ആശുപത്രിയില്‍ നിന്നുള്ള മടക്കവും ആഘോഷമാക്കിയെന്നും അദ്ദേഹംപറഞ്ഞു. ഏപ്രില്‍ എട്ടിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha