ഇലക്ഷനില്‍ സിപിഐ ചതിച്ചു മാണി നേതൃത്വം കലിപ്പില്‍.... നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഐ വേണ്ടത്ര ആത്മാര്‍ഥത പുലര്‍ത്തിയില്ലെന്ന് വിമര്‍ശനമുന്നയിച്ച് മാണി വിഭാഗം

സിപിഐ കേരള കോണ്‍ഗ്രസ് എമ്മിനെ പിന്നില്‍ നിന്ന് ചവിട്ടിയോ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഐ വേണ്ടത്ര ആത്മാര്‍ഥത പുലര്‍ത്തിയില്ലെന്ന് മാണി വിഭാഗം വിമര്‍ശനമുന്നയിച്ചു.
പാലായില്‍ ഉള്‍പ്പെടെ ബിജെപി കോണ്‍ഗ്രസിന് വോട്ടുമറിച്ചതായി ജോസ് കെ മാണി ആരോപണം ഉയര്‍ത്തിയതിനു പിന്നാലെയാണ് സിപിഐയ്ക്കെതിരെ വിമര്‍ശനത്തിന്റെ മുന ഉയര്‍ന്നത്. പാലായിലും ഇരിക്കൂറിലും റാന്നിയിലും പിറവത്തും സിപിഐ അകന്ന സമീപനമാണ് പ്രചാരണത്തില്‍ പുലര്‍ത്തിയതെന്നാണ് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനത്തോട് തുടക്കം മുതല്‍ സംതൃപ്തരല്ലാതിരുന്ന സിപിഐ തെരഞ്ഞെടുപ്പില്‍ അകത്തും പുറത്തും ചവിട്ടിയെന്ന ആക്ഷേപമാണ് കേരള കോണ്‍ഗ്രസില്‍ ഉയരുന്നത്.
കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ സിപിഐ കാലങ്ങളായി മത്സരിച്ച സീറ്റുകള്‍ മാണി വിഭാഗത്തിന് സിപിഎം നല്‍കിയതിലുള്ള പകവീട്ടല്‍ പത്തിലേറെ മണ്ഡലങ്ങളിലുണ്ടായെന്ന ആശങ്കയാണ് മാണി വിഭാഗത്തില്‍ ഉയരുന്നത്. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കാതിരിക്കാന്‍ അവസാനം നിമിഷം വരെ സിപിഐ പിടിവാശി കാണിച്ചിരുന്നു. പ്രചാരണത്തിന്റെ ആദ്യ രണ്ടാഴ്ച വാഴൂരിലും കാഞ്ഞിരപ്പള്ളിയിലും സിപിഐ അകല്‍ച്ച പകല്‍പ്പോലെ പ്രകടവുമായിരുന്നു.
വരുംദിവസങ്ങളില്‍ എല്‍ഡിഎഫ് ഏകോപന സമിതിയിലും ഇലക്ഷനു ശേഷം വോട്ടുവിലയിരുത്തല്‍ യോഗത്തിലും ഇത് തുറന്ന പോരിലേക്ക് കടക്കാന്‍ സാധ്യതയേറെയാണ്. സിപിഐയുടെ ശക്തി മേഖലകളില്‍ വോട്ടുചോര്‍ച്ചയുണ്ടായതായി കണ്ടാല്‍ എല്‍ഡിഎഫ് യോഗത്തില്‍ കാനം രാജേന്ദ്രന്‍ മറുപടി പറയേണ്ടതായി വന്നേക്കാം.
ഘടക കക്ഷികളുടെ വോട്ടുകള്‍ പല സ്ഥലങ്ങളിലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്നും എന്നാല്‍ മാണി വിഭാഗം എല്ലായിത്തും എല്‍ഡിഎഫിനോട് ആത്മാര്‍ഥമായ സഹകരണം പുലര്‍ത്തിയെന്നുമാണ് സ്റ്റിയറിംഗ് കമ്മിറ്റി വിലയിരുത്തിയത്.
റാന്നിയില്‍ മാണി വിഭാഗം സ്ഥാനാര്‍ഥി പ്രമോദ് നാരായണനെ സ്വീകരിക്കാന്‍ അവിടത്തെ എല്‍ഡിഎഫ് നേതാക്കള്‍ക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ പ്രചാരണം മുന്നോട്ടുപോയശേഷം സിപിഎം ഇടപെടലിലാണ് സഹകരണം ഉറപ്പായത്.
കുറ്റ്യാടി സീറ്റ് സിപിഎം സമ്മര്‍ദത്തിലല്ല മറിച്ച് എല്‍ഡിഎഫിന്റെ കെട്ടുറപ്പിനു വേണ്ടി മാണി വിഭാഗം വിട്ടുകൊടുക്കുകയായിരുന്നു. മത്സരിച്ച 12 സീറ്റുകളിലും ജയിക്കുമെന്നും കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകുമെന്നുമാണ് മാണി വിഭാഗം വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുമായി നടത്തിയ ഏറ്റുമുട്ടല്‍ എല്‍ഡിഎഫിന് നഷ്ടമുണ്ടാക്കി. സവര്‍ണ നായര്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് മറിയാന്‍ ഇതിടയാക്കി.
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ ഉള്‍പ്പെടെ മണ്ഡലങ്ങളില്‍ ഇതിന്റെ പ്രതികരണം വ്യക്തമാണെന്നും വിലയിരുത്തലുണ്ട്. അതേ സമയം പാലായില്‍ മാണി സി കാപ്പന് ബിജെപി 5000 മുതല്‍ 7000 വരെ വോട്ടു മറിച്ചെന്നാണ് ജോസ് കെ മാണി സംശയിക്കുന്നത്. പൂഞ്ഞാറില്‍ ബിജെപി വോട്ടുകള്‍ ഒന്നടങ്കം പിസി ജോര്‍ജിന് നല്‍കി.
ബിഡിജെഎസില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഒഴികെ ഹിന്ദു വോട്ടുകള്‍ അപ്പാടെ ജോര്‍ജിന്റെ പെട്ടിയിലേക്കാണ് വീണതെന്നും അല്‍ഫോന്‍സ് കണ്ണന്താനം മത്സരിച്ച കാഞ്ഞിരപ്പള്ളിയിലും ബിജെപി വോട്ടുകളില്‍ ഒരു ഭാഗം കോണ്‍ഗ്രസിലേക്ക് മറിഞ്ഞെന്നുമാണ് ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha
























