സോളാര്‍ കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി; ചതി, ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ സരിതയ്‌ക്കെതിരെ ചുമത്തും ; ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശിക്ഷ വിധിക്കും

സോളാര്‍ കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയെന്ന കണ്ടെത്തലിൽ കോടതി . കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് വിധി പുറപ്പെടുവിച്ചത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശിക്ഷ വിധിക്കുവാൻ ഒരുങ്ങുകയാണ്. ചതി, ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ സരിതയ്‌ക്കെതിരെ ചുമത്തുകയും ചെയ്യുന്നുണ്ട്.
സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. താന്‍ തെറ്റുകാരിയല്ലെന്ന് സരിത കോടതിയോട് പറയുകയും ചെയ്തു . കേസിലെ രണ്ടാം പ്രതിയാണ് സരിത. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരായില്ല.
മൂന്നാം പ്രതി മണി മോനെ വെറുതെവിട്ടു. താന്‍ നിരപരാധിയാണെന്ന് കോടതിയ്ക്ക് ബോധ്യമായെന്ന് മണി മോന്‍ പ്രതികരിച്ചു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ മജീദില്‍ നിന്ന് 42 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നാണ് 2012ല്‍ സരിത പണം തട്ടിയെടുത്തത്. വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ വച്ചുനല്‍കാമെന്നും മലബാര്‍ മേഖലയില്‍ പാലക്കാട് വരെ സോളാര്‍ പാനലുകളുടെ ഏജന്‍സി നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
കേസില്‍ വിചാരണയ്ക്കിടെ ഹാജരാകാന്‍ പല തവണ നോട്ടീസ് നല്‍കിയെങ്കിലും സരിത ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കുകയും അറസ്റ്റു വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നാണ് സരിതയെ കസബ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
റിമാന്‍ഡില്‍ കഴിയുന്ന സരിത എസ്.നായര്‍ക്കെതിരെ മൂന്നു കേസുകളില്‍ കൂടി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതികളാണ് വിവിധ കേസുകളില്‍ സരിതയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ വാറന്റ് പുറപ്പെടുവിച്ചത്.
സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കി ചാലക്കുടി സ്വദേശി ചിറപ്പണത്ത് പോളിനെ രണ്ടു ലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലും കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി ആര്‍.എസ്.ജമിനിഷബീവിക്ക് ചെക്ക് നല്‍കി 3.80 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിയെന്ന കേസിലും ആലുവയിലെ സോളര്‍ തട്ടിപ്പുകേസിലുമാണ് കോടതികള്‍ വാറന്റ് പുറപ്പെടുവിച്ചത്.
സോളാര്‍ പാനല്‍ വെയ്ക്കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദ് എന്നയാളില്‍നിന്ന് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാൽ അനാരോഗ്യം കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് എന്നാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും തുടര്‍ച്ചയായി കോടതിയെ അറിയിച്ചത്. എന്നാൽ കേസില്‍ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദിന്റെ കയ്യില്‍നിന്ന് പണം തട്ടിയെന്ന കേസില്‍ സരിത രണ്ടാം പ്രതിയാണ്. ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. വിവിധ ജില്ലകളില്‍ സോളാറിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം മുടക്കിയെങ്കിലും പദ്ധതി നടപ്പിലാകാതെ വന്നതോടെ അബ്ദുള്‍ മജീദ് കേസുമായി മുന്നോട്ടുപോകുകയും ചെയ്തു .
2018ല്‍ വിചാരണ പൂര്‍ത്തിയായി. ജഡ്ജി സ്ഥലം മാറിയതിനെത്തുടര്‍ന്ന് പുതിയ ജഡ്ജി വീണ്ടും കേസില്‍ വാദം കേട്ടു. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി പത്തിനു അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു .
ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് സരിത കോടതിയില്‍ ഹാജരാകാത്തതെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പുറത്ത് ഒത്തു തീര്‍പ്പിനു ശ്രമിച്ചെങ്കിലും പരാതിക്കാരന്‍ വഴങ്ങിയില്ല.
https://www.facebook.com/Malayalivartha


























