കാപ്പനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി പിണറായി... മുഖ്യനെ തളയ്ക്കാൻ മുന്നണിക്കുള്ളിൽ ശ്രമം... ഇനി അടുത്ത നീക്കം അതിനിർണ്ണായകം!

യുപിയില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനു വേണ്ടിയുളള മുഖ്യമന്ത്രിയുടെ ഇടപെടലിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂപപ്പെട്ടതായി സൂചനകൾ പുറത്തു വന്നു. യുഎപിഎ ചുമത്തി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനു വേണ്ടി എന്തിനു പാര്‍ട്ടി നേതൃത്വം ഇത്രയധികം മുന്‍കയ്യെടുക്കുന്നുവെന്നുളള ചോദ്യമാണ് അണികളില്‍ നിന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളില്‍ നിന്നും അണപൊട്ടുന്നത്.
മുഖ്യമന്ത്രി പിണറായിയുടെ നടപടിയ്‌ക്കെതിരെ പി. ജയരാജന്റെ മകന്‍ ജയിന്‍രാജ് സാമൂഹ്യ മാധ്യമത്തിലൂടെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് വായിക്കാനാളില്ലാതെ പൂട്ടിപ്പോയ ഒരു തീവ്രവാദ സംഘടനയുടെ പത്രത്തിലെ ഐഡികാർഡുമായി കലാപമുണ്ടാക്കാൻ പോയപ്പോൾ യുപി പോലീസിന്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഡൽഹി ഓഫിസ് സെക്രട്ടറിയായ മത ഭീകരനെയൊക്കെ പുറത്തിറക്കാൻ ഇടപടലല്ലേ പിണറായിക്ക് പണി.
ഒരാഴ്ച്ച കഴിഞ്ഞാൽ നിങ്ങളൊക്കെക്കൂടി അധികാരത്തിലേറ്റുന്ന യുഡിഎഫ് വരുമല്ലോ അപ്പോൾ ചെന്നിത്തലയോട് പറഞ്ഞോളൂ. അത് വരെ സമയമില്ലെങ്കിൽ അഞ്ചു ലക്ഷം ഭൂരിപക്ഷത്തിന് ജയിപ്പിച്ച വയനാടൻ പ്രധാന വാഴയില്ലേ അയോളോട് പറഞ്ഞോളൂ. തൽക്കാലം പിണറായിക്കും ഇടതുപക്ഷത്തിനും വേറെ പണിയുണ്ട് എന്ന് പറയുന്ന് പോസ്റ്റാണ് ഇപ്പോൾ ജെയിൻ ഷെയർ ചെയ്തിട്ടുള്ളത്.
ഇത്തരത്തിൽ പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കുമെതിരെ പി. ജയരാജന്റെ മകന്‍ ഒളിയമ്പെയ്യുകയാണ്. ജെയിന്റെ പോസ്റ്റിന് വിശദീകരണം നല്‍കിയും പിന്തുണ അറിയിച്ചും നിരവധി കമന്റുകളും പോസ്റ്റുകളുമാണ് ഫെയ്‌സ്ബുക്കില്‍ നിറഞ്ഞിരിക്കുന്നത്.
ഈ കേസിൽ സംസ്ഥാന സർക്കാരിന് പ്രത്യെകിച്ച് ഒന്നും ചെയ്യാനില്ല. പ്രതി ക്കും ബന്ധുക്കൾക്കും യുപി കോടതിയേയോ ഹൈക്കോടതിയെയോ സമീപിക്കാവുന്നതാണ് തുടങ്ങി നിരവധി പോസ്റ്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പോപ്പുലര്‍ ഫ്രണ്ടുകാരനു വേണ്ടി രംഗത്ത് വന്ന മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും നടപടിയെ ഒരു വിഭാഗം സിപിഎം നേതാക്കളും അണികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കാപ്പനു വേണ്ടിയുളള മുഖ്യമന്ത്രിയുടെ ഇടപെടല്‍ വരും ദിവസങ്ങളില്‍ സിപിഎമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്.
അതേസമയം, സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. സിദ്ദീഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസി ലേക്ക് മാറ്റണമെന്ന ആവശ്യം നാളെ പരിഗണിക്കാന്‍ കോടതി മാറ്റി. 20-ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മധുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാപ്പനെ ആശുപത്രിയില്‍ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു. തുടര്‍ന്നാണ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അപേക്ഷയില്‍ ഇന്ന് തന്നെ വിശദമായ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വാദത്തില്‍ ഉണ്ടായ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ആണ് അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha


























